ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് റസ്റ്ററന്റിലെ ഈ പ്രത്യേക വിഭവത്തെപ്പറ്റി പോലീസിന് രഹസ്യവിവരം ലഭിച്ചത്. പിന്നീട് ഡ്രഗ് സ്‌ക്വാഡും റസ്റ്ററന്റിനെ നിരീക്ഷിച്ചുവരികയായിരുന്നു. അപ്പോഴാണ് മെനുവിലെ 40-ാം നമ്പര്‍ വിഭവം നിരവധി പേര്‍ ഓര്‍ഡര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനുപിന്നാലെ റസ്റ്ററന്റ് മാനേജരുടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ പോലീസ് ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍ അതിനിടെ ഇയാള്‍ ഒരു വലിയ ബാഗ് ജനലില്‍ കൂടി താഴേക്ക് വലിച്ചെറിഞ്ഞു. ഈ ബാഗ് പോലീസിന് ലഭിക്കുകയും ചെയ്തു. 1.6 കിലോഗ്രാം കൊക്കെയ്ന്‍, 400 ഗ്രാം കഞ്ചാവ്, കുറച്ച് പണം എന്നിവയായിരുന്നു ബാഗിലുണ്ടായിരുന്നതെന്ന് ഡസല്‍ഡോര്‍ഫ് പോലീസ് പറഞ്ഞു. തുടര്‍ന്ന് റസ്റ്ററന്റ് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു.
advertisement
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ ജയില്‍മോചിതനായെന്നും പോലീസ് പറഞ്ഞു. തിരിച്ചെത്തിയ ഉടനെ ഇയാള്‍ വീണ്ടും തന്റെ റസ്റ്ററന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. കൊക്കെയ്ന്‍ അടങ്ങിയപിസ ഓര്‍ഡര്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനും തുടങ്ങി. ഇതോടെ റസ്റ്ററന്റിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തെ പിടികൂടാന്‍ പോലീസ് തീരുമാനിച്ചു. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 150ലധികം വരുന്ന പോലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘം റസ്റ്ററന്റിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തെ പിടികൂടി. 22 വയസുകാരനടക്കം മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംശയം തോന്നിയ 12ലധികം പേരുടെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു.
റെയ്ഡിനിടെ കഞ്ചാവ് കൃഷി ചെയ്തിരുന്ന രണ്ട് പ്രദേശങ്ങളും പോലീസ് കണ്ടെത്തി. കൂടാതെ ഇവരില്‍ നിന്ന് കുറച്ച് ആയുധങ്ങളും പണവും വിലകൂടിയ വാച്ചുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇതിനിടെ പിസ റസ്റ്ററന്റിന്റെ മാനേജര്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.