പലസ്തീനും ഇസ്രായേലിനുമിടയില്‍ സംഘര്‍ഷ പരിഹാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''എന്നാല്‍ നമ്മള്‍ ഇപ്പോഴും അതില്‍ നിന്നും വളരെ അകലെയാണ്,'' ഷോള്‍സ് പറഞ്ഞു. ദീര്‍ഘകാല വെടിനിര്‍ത്തല്‍ ആണ് ഇപ്പോള്‍ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം അവസാനത്തോടെ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് നിരവധി രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് അയര്‍ലന്റ്, സ്‌പെയിന്‍, നോര്‍വേ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. തല്‍ക്കാലം ഈ നടപടിയിലേക്ക് കടക്കുന്നില്ലെന്ന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ അറിയിച്ചു. അതേസമയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പലസ്തീനെ പൂര്‍ണ്ണ അംഗമായി അംഗീകരിക്കുന്നതിന് അനുകൂലമായി പോര്‍ച്ചുഗല്‍ വോട്ട് ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഡില്‍ ഈസ്റ്റ് മേഖലയിലെ സുരക്ഷ ഉറപ്പാക്കാന്‍ അറബ് രാജ്യങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് ഒലാഫ് ഷോള്‍സ് പറഞ്ഞു.
advertisement