TRENDING:

താൻ ഓടിച്ചിരുന്ന കാർ അപകടത്തില്‍പ്പെട്ട് ഭാര്യയും മകളും മരിച്ച മുത്തച്ഛൻ പേരക്കുട്ടികളെ കൊലപ്പെടുത്തി വെടിവച്ച് മരിച്ചു

Last Updated:

തന്റെ 10 ഉം 13 ഉം വയസ്സുള്ള പേരക്കുട്ടികളെ വെടിവച്ച് കൊലപ്പെടുത്തിയശേഷമാണ് മുത്തച്ഛന്‍ സ്വയം വെടിവെച്ച് മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തന്റെ 10 ഉം 13 ഉം വയസ്സുള്ള പേരക്കുട്ടികളെ വെടിവച്ച് കൊലപ്പെടുത്തിയതിനുശേഷം മുത്തച്ഛന്‍ സ്വയം വെടിവെച്ച് മരിച്ചു. സ്‌പെയിനിലെ ചെറുപട്ടണമായ ഹ്യൂറ്റര്‍ താജാറിലാണ് ദാരുണസംഭവം നടന്നത്. ഇയാള്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഇയാളുടെ ഭാര്യയും മകളും രണ്ട് മാസം മുമ്പ് മരിച്ചിരുന്നു. വീടിനുള്ളിലെ മുറികളിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 8.30തോടെയാണ് മരണവിവരം പുറത്തറിയുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കുട്ടികളില്‍ ഒരാളുടെ ശരീരത്തില്‍ വെടിയേറ്റ മുറിവുകളുണ്ടെന്നും രണ്ടാമത്തെ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനാണ് സാധ്യതയെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുട്ടികളുടെ മരണം ഉറപ്പു വരുത്തിയ ശേഷം അതെ തോക്കു ഉപയോഗിച്ച് വയോധികന്‍ സ്വയം വെടിവെച്ചതാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വയോധികന്‍ ഓടിച്ചിരുന്ന കാര്‍ മാര്‍ച്ച് 19 ന് ഒരു തുരങ്കത്തിന്റെ മതിലില്‍ ഇടിച്ചു അപകടം സംഭവിച്ചിരുന്നു.

അപകട സമയത്ത് കാറിലുണ്ടായിരുന്ന ഇയാളുടെ ഭാര്യയും മകളും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട കാറില്‍ ഇയാള്‍ കൊലപ്പെടുത്തിയ കുട്ടികളും ഉണ്ടായിരുന്നു. അപകടത്തില്‍ ഒരു കുട്ടിയുടെ കാല്‍ ഒടിഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തെ തുടര്‍ന്ന് ഹ്യൂറ്റര്‍ താജര്‍ ഉള്‍പ്പെടുന്ന മുന്‍സിപ്പാലിറ്റിയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

advertisement

പ്രാദേശിക ഉത്സവത്തിന്റെ അവസാന ദിവസത്തെ ആഘോഷപരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. 'ദാരുണമായ ഈ സംഭവത്തില്‍ ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഞങ്ങളുടെ എല്ലാ പിന്തുണയും അറിയിക്കുന്നു'', മേയര്‍ ഫെര്‍ണാണ്ടോ ഡെല്‍ഗാഡോ പ്രസ്താവനയില്‍ പറഞ്ഞു. ഞായറാഴ്ച രാത്രി 10 മണിക്ക് മുന്നറിയിപ്പ് അലാറാം മുഴങ്ങിയിരുന്നു.

ലൈസന്‍സുള്ള റൈഫിളുമായി ഒരാള്‍ കൊച്ചുമക്കള്‍ക്കൊപ്പം തന്റെ വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടുവെന്നവിവരം ലഭിച്ചതിനെത്തുടര്‍ന്ന് മാഡ്രിഡില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് പോലീസ് നെഗോഷ്യേറ്റര്‍മാരും എലൈറ്റ് സിവില്‍ ഗാര്‍ഡ് യൂണിറ്റും സ്ഥലത്തെത്തുകയായിരുന്നു. പോലിസിന് മുന്നറിപ്പ് കൊടുക്കുന്നതിനു മുമ്പ് വയോധികന്‍ കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛനുമായി തര്‍ക്കിച്ചിരുന്നുവെന്നു പറയപ്പെടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുലര്‍ച്ചെ 5 മണിയോടെ മുത്തച്ഛന്‍ കുട്ടികളെ സ്‌കൂളില്‍ അയക്കണം എന്ന കാരണം പറഞ്ഞുപോലീസിന്റെ ചോദ്യം ചെയ്യലില്‍നിന്നൊഴിഞ്ഞതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കൂളിലേക്ക് പോകുന്ന സമയമായിട്ടും കുട്ടികളുംഅവരുടെ മുത്തച്ഛനും വീടിനു വെളിയില്‍ വരാത്തതിനെ തുടര്‍ന്ന് പോലീസ് ബലമായി അകത്തേക്ക് കടക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
താൻ ഓടിച്ചിരുന്ന കാർ അപകടത്തില്‍പ്പെട്ട് ഭാര്യയും മകളും മരിച്ച മുത്തച്ഛൻ പേരക്കുട്ടികളെ കൊലപ്പെടുത്തി വെടിവച്ച് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories