"ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മിഡിൽ ഈസ്റ്റിൽ സമാധാനം ഉണ്ടാകും. അക്രമവും രക്തച്ചൊരിച്ചിലും അവസാനിക്കും. മരിച്ചവരുടെ മൃതദേഹങ്ങൾ ഉൾപ്പെടെ എല്ലാ ബന്ദികളെയും ഇപ്പോൾ തന്നെ മോചിപ്പിക്കുക. വാഷിംഗ്ടൺ ഡിസി സമയം ഞായറാഴ്ച വൈകുന്നേരം ആറ് (6) മണിക്ക് മുമ്പ് ഹമാസ് ഒരു കരാറിലെത്തണം. എല്ലാ രാജ്യങ്ങളും ഒപ്പുവച്ചു. ഈ അവസാന അവസര കരാറിൽ എത്തിയില്ലെങ്കിൽ, മുമ്പ് ആരും കണ്ടിട്ടില്ലാത്തതുപോലെ, എല്ലാ നരകവും ഹമാസിന് അനുഭവിക്കേണ്ടി വരും." ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
advertisement
യുദ്ധം അവസാനിപ്പിക്കുന്നതിനും ഗാസയുടെ ഭാവി ഭരണം രൂപപ്പെടുത്തുന്നതിനുമുള്ള ഒരു റോഡ്മാപ്പ് വൈറ്റ് ഹൗസ് പുറത്തിറക്കി. അടിയന്തര വെടിനിർത്തൽ, എല്ലാ ബന്ദികളെയും മോചിപ്പിക്കൽ, സംഘർഷാനന്തര ഗാസയ്ക്കായി ഒരു പുതിയ ഭരണ ഘടനയിലേക്ക് ഘട്ടം ഘട്ടമായി മാറൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇസ്രയേൽ ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും നേരിട്ടുള്ള ഇടപെടലാണിത്.