TRENDING:

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹിന്ദുക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി

Last Updated:

ക്ഷേത്രം പൊളിക്കുന്നതിന് അധികൃതർ എത്തിയപ്പോൾ വിശ്വാസികൾ ക്ഷേത്രത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ സൈനികരെ ഉപയോ​ഗിച്ച് നീക്കം ചെയ്തതിന് ശേഷം ബുൾഡോസറുകൾ ഉപയോ​ഗിച്ച് കെട്ടിടം ഇടിച്ചുനിരത്തുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റി. റെയിൽവേ ഭൂമിയിൽ അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടികാട്ടിയാണ് ഖിൽഖേത് ദുർഗാ ക്ഷേത്രം പൊളിച്ചു മാറ്റിയത്. ഹൈന്ദു വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് കനത്ത പോലീസ് സുരക്ഷയിൽ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയായിരുന്നു.
സംഭവത്തെ അപലപിച്ച് ഇന്ത്യ രംഗത്തെത്തി
സംഭവത്തെ അപലപിച്ച് ഇന്ത്യ രംഗത്തെത്തി
advertisement

ബംഗ്ലാദേശ് റെയിൽവേ ധാക്ക ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണറും ഡിവിഷണൽ എസ്റ്റേറ്റ് ഓഫീസറും പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊളിക്കൽ നടപടി. ക്ഷേത്രം പൊളിക്കുന്നതിന് അധികൃതർ എത്തിയപ്പോൾ വിശ്വാസികൾ ക്ഷേത്രത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ സൈനികരെ ഉപയോ​ഗിച്ച് നീക്കം ചെയ്തതിന് ശേഷം ബുൾഡോസറുകൾ ഉപയോ​ഗിച്ച് കെട്ടിടം ഇടിച്ചുനിരത്തുകയായിരുന്നു.

സംഭവത്തെ അപലപിച്ച് ഇന്ത്യ രംഗത്തെത്തി. ധാക്കയിലെ ദുർഗാ ക്ഷേത്രം തകർത്തതിനെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വിമർശിച്ചു. ധാക്കയിലെ ഖിൽഖേത് ദുർഗാ ക്ഷേത്രം പൊളിക്കാൻ ഭീകരവാദികൾ മുറവിളി കൂട്ടുകയായിരുന്നുവെന്നും ഇടക്കാല സർക്കാർ, ക്ഷേത്രത്തിന് സുരക്ഷ നൽകുന്നതിനു പകരം, ഈ സംഭവത്തെ നിയമവിരുദ്ധമായ ഭൂവിനിയോഗമായി ചിത്രീകരിക്കുകയും ക്ഷേത്രം നശിപ്പിക്കാൻ അനുവദിക്കുകയും ചെയ്തെന്നും അദ്ദേഹം വിമർശിച്ചു.

advertisement

വിഗ്രഹത്തിന് കേടുപാടുകൾ വരുത്തിയെന്നും ബംഗ്ലാദേശിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഹിന്ദുക്കളെയും അവരുടെ സ്വത്തുക്കളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കേണ്ടത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്നും ജയ്‌സ്വാൾ പറഞ്ഞു.

ബംഗ്ലാദേശിലെ വിവിധ ഹിന്ദു സംഘടനകളുടെ സംയുക്ത കൂട്ടായ്മ വെള്ളിയാഴ്ച ധാക്കയിലെ ഷാബാഗ് പ്രദേശത്ത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ക്ഷേത്രം തകർത്തതിന് പിന്നിൽ ഭരണകൂടത്തിന്റെ വർഗീയ നടപടികളാണെന്ന് കൂട്ടായ്മ പ്രസ്താവനയിൽ അറിയിച്ചു.

Content Highlights: Bangladesh authorities razed a makeshift Durga temple in Dhaka as part of a demolition drive, triggering widespread outrage and condemnation from the Hindu community in the Muslim-majority country.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹിന്ദുക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി
Open in App
Home
Video
Impact Shorts
Web Stories