TRENDING:

15 ഭാര്യമാര്‍, 30 മക്കള്‍, 100 പരിചാരകര്‍: അബുദാബി വിമാനത്താവളം 'അടച്ചുപൂട്ടി' ആഫ്രിക്കന്‍ രാജാവ്!

Last Updated:

പരമ്പരാഗത വസ്ത്രം ധരിച്ച് ഇത്രയും ആഡംബരത്തോടെ യാത്ര ചെയ്യുന്ന ഇയാള്‍ ആരാണ്? യാത്രയില്‍ അയാളോടൊപ്പമുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമൊക്കെ ആരാണ്?

advertisement
യുഎഇയിലെ അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് (video viral on social media). ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ഒരു പുരുഷനും ഒരു കൂട്ടം സ്ത്രീകളും ഒരു സ്വകാര്യ ജെറ്റില്‍ വന്നിറങ്ങുന്നതാണ് വീഡിയോയിലെ രംഗം. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രം ധരിച്ച പുരുഷനെ ചുറ്റുമുള്ളവര്‍ വണങ്ങുകയും സല്യൂട്ട് ചെയ്യുന്നതുമാണ് വീഡിയോയിലെ ഏറ്റവും ആകര്‍ഷകമായ കാര്യം.
വൈറൽ വീഡിയോയിൽ നിന്നും
വൈറൽ വീഡിയോയിൽ നിന്നും
advertisement

ഇതാരാണ് എന്നതാണ് സ്വാഭാവികമായും വീഡിയോ കണ്ട പലരും അന്വേഷിച്ചത്. പരമ്പരാഗത വസ്ത്രം ധരിച്ച് ഇത്രയും ആഡംബരത്തോടെ യാത്ര ചെയ്യുന്ന ഇയാള്‍ ആരാണ്? യാത്രയില്‍ അയാളോടൊപ്പമുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമൊക്കെ ആരാണ്?

അതൊരു രാജാവാണ്?

വസ്ത്രധാരണം ലളിതമാണെങ്കിലും അതൊരു സാധാരണ വ്യക്തിയായിരുന്നില്ല. മറിച്ച് ദക്ഷിണാഫ്രിക്കയിലെ ഈശ്വതിനിയിലെ (മുമ്പ് സ്വാസിലാന്‍ഡ് എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം) രാജാവായ എംസ്വതി മൂന്നാമനാണയാള്‍. ആഫ്രിക്കയിലെ അവശേഷിക്കുന്ന സമ്പൂര്‍ണ രാജവാഴ്ച അദ്ദേഹത്തിന്റെ കീഴിലാണുള്ളത്. 2025 ജൂലൈ 10ന് യുഎഇയിലെ അബുദാബി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയെ ഒന്നാകെ അമ്പരിപ്പിച്ചത്.

advertisement

തന്റെ 15 ഭാര്യമാര്‍, 30 മക്കള്‍, നൂറോളം പരിചാരകര്‍ എന്നിവര്‍ക്കൊപ്പമാണ് എംസ്വതി മൂന്നാമന്‍ രാജാവ് സ്വകാര്യ ജെറ്റില്‍ എത്തിയത്. പരിചാരകരുടെ എണ്ണം വളരെയധികമായതിനാല്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് ടെര്‍മിനലുകള്‍ അടച്ചുപൂട്ടേണ്ടി വന്നു. താത്കാലികമായുള്ള ലോക്ഡൗണ്‍ പോലും ഏര്‍പ്പെടുത്തേണ്ടി വന്നു.

രാജാവിന്റെ അബുദാബി സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം

സാമ്പത്തിക കരാറുകള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് രാജാവ് യുഎഇ സന്ദര്‍ശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ആഡംബര ജീവിതശൈലിയാണ്.

advertisement

പുള്ളിപ്പുലി പ്രിന്റിലുള്ള പരമ്പരാഗത ശൈലിയിലുള്ള വസ്ത്രമാണ് എംസ്വതി രാജാവ് ദൃശ്യങ്ങളില്‍ ധരിച്ചിരിക്കുന്നത്. ഭാര്യമാരാകട്ടെ കടുംനിറങ്ങളിലുള്ള ആഫ്രിക്കന്‍ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. പരിചാരകരാകട്ടെ രാജാവിന്റെയും കുടുംബാംഗങ്ങളുടെയും ലഗേജും മറ്റ് വസ്തുക്കളും കൈകാര്യം ചെയ്തു.

സ്വാസിലാന്‍ഡിലെ മുന്‍ രാജാവായിരുന്ന അദ്ദേഹത്തിന്റെ പിതാവിന് 70ലധികം ഭാര്യമാരുണ്ടെന്ന് കരുതുന്നു. ചില റിപ്പോര്‍ട്ടുകളില്‍ 125 പേര്‍ വരെ ഭാര്യമാരായി ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു. അദ്ദേഹത്തിന് 210ലധികം മക്കളും ഏകദേശം ആയിരത്തോളം പേരക്കുട്ടികളുമുണ്ട്.

എംസ്വതി മൂന്നാമന്‍ രാജാവിന് 30 ഭാര്യമാരാണ് ഉള്ളത്. എന്നാല്‍ അദ്ദേഹത്തോടൊപ്പം 15 ഭാര്യമാരും 35 കുട്ടികളുമാണുള്ളതെന്ന് അടുത്ത് പുറത്തിറങ്ങിയ ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏകദേശം 100 കോടി ഡോളറിലധികം ആസ്തിയുള്ള അദ്ദേഹം ലോകത്തിലെ ഏറ്റവും ധനികരായ രാജാക്കന്മാരിലൊരാളായി കണക്കാക്കപ്പെടുന്നു.

advertisement

വിവാദ പാരമ്പര്യങ്ങളും വിമര്‍ശനങ്ങളും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഓരോ വര്‍ഷവും നടത്തപ്പെടുന്ന പരമ്പരാഗത 'റീഡ് നൃത്ത'ത്തിനിടെയാണ് രാജാവ് ഒരു പുതിയ വധുവിനെ തിരഞ്ഞെടുക്കുന്നത്. ഈ ചടങ്ങ് ആകർഷകമാണെങ്കിലും വിമര്‍ശനങ്ങളും ഉയരാറുണ്ട്. രാജാവ് ആഡംബരത്തോടെ ജീവിക്കുമ്പോള്‍ ഈശ്വതിനിയിലെ ജനസംഖ്യയുടെ ഏകദേശം 60 ശതമാവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലൂടെ കടന്നുപോകുമ്പോള്‍ രാജാവ് ആഡംബരപൂര്‍വം ജീവിക്കുന്നതിനെതിരേയും വിമര്‍ശനം വര്‍ധിച്ചുവരുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/World/
15 ഭാര്യമാര്‍, 30 മക്കള്‍, 100 പരിചാരകര്‍: അബുദാബി വിമാനത്താവളം 'അടച്ചുപൂട്ടി' ആഫ്രിക്കന്‍ രാജാവ്!
Open in App
Home
Video
Impact Shorts
Web Stories