8261 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തരാനകി മൗംഗ സാഹസിക യാത്രികരുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എന്തിനാണ് ഈ നിര്‍ജീവ അഗ്നിപര്‍വതത്തിന് വ്യക്തിഗത പദവി നല്‍കിയതെന്ന ചോദ്യങ്ങളും ഉയരുകയാണ്. ന്യൂസിലാന്‍ഡിലെ തദ്ദേശീയരായ മവോറി ജനത മഞ്ഞുമൂടിയ ഈ പര്‍വതത്തിന് പവിത്രമായ സ്ഥാനം നല്‍കി ആരാധിച്ചുപോരുന്നു. മവോറി ഗോത്രജനതയുടെ വിശ്വാസം അനുസരിച്ച് മനുഷ്യരും മൃഗങ്ങളും പര്‍വതങ്ങളും സസ്യജാലങ്ങളും ഒരേ ആവാസവ്യവസ്ഥയ്ക്ക് കീഴില്‍ ബന്ധപ്പെട്ടിരിക്കുന്നു. പാരമ്പര്യത്തെ ആദരിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം സാധ്യമാകുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.
advertisement
തരാനകി മൗംഗയ്ക്ക് വ്യക്തിത്വ പദവി നല്‍കാനുള്ള ബില്‍ ജനുവരി 30നാണ് സര്‍ക്കാര്‍ പാസാക്കിയത്. കോളനിവത്കരണ കാലത്ത് മവോറി ജനത അനുഭവിച്ച അനീതികള്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് തരാനകി പര്‍വതത്തിന് വ്യക്തിഗത പദവി ലഭിച്ചത്. കോളനിവത്കരണ കാലത്ത് പര്‍വതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഇവരുടെ നടപടി രാജാവും മവോറി ഗോത്രജനതയും തമ്മില്‍ ഒപ്പുവെച്ച ഉടമ്പടിയുടെ ലംഘനമായിരുന്നു. തുടര്‍ന്ന് മവോറി ജനതയില്‍ നിന്ന് പ്രതിഷേധം ശക്തമായി. ഇതോടെ രാജാവ് പര്‍വതത്തിന്റെ ചില പ്രദേശങ്ങള്‍ ഗോത്രവിഭാഗത്തിന് വിട്ടുകൊടുത്തു. എന്നാല്‍ പര്‍വതത്തിന്റെ ഭൂരിഭാഗവും ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. രാജാവ് ഈ പ്രദേശത്തെ റിസര്‍വ് വനമായും പിന്നീട് ദേശീയോദ്യാനമായും പ്രഖ്യാപിച്ചു.
വ്യക്തിഗത പദവി ലഭിച്ചതോടെ തരാനകി പര്‍വതത്തിന്റെ സംരക്ഷണം മവോറി ഗോത്രത്തിന്റെയും ഐവി വിഭാഗത്തിന്റെയും ന്യൂസിലാന്‍ഡ് സര്‍ക്കാരിന്റെയും ഉത്തരവാദിത്തം കൂടിയാണ്. മുമ്പ് ചെയ്ത തെറ്റുകള്‍ അംഗീകരിച്ച് ഐവി വിഭാഗത്തെ പിന്തുണയ്ക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രിയായ പോള്‍ ഗോള്‍ഡ് സ്മിത്ത് പറഞ്ഞു.
Summary: How Mount Taranaki in NewZealand attained human status