രാത്രിയിൽ സംഭവം നടക്കുമ്പോൾ ഞങ്ങൾ ഉറങ്ങുകയായിരുന്നുവെന്നും വലിയൊരു ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ആദ്യം വീടിന് ഇടിമിന്നലേറ്റതാണെന്ന് സംശയിച്ചെങ്കിലും വീടിന്റെ മേൽക്കൂരയിൽ നിന്ന് ഐസ് പാളികളുടെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതോടെയാണ് സംഭവം മനസ്സിലായത്. ഉടനടി ഇൽഗും ഭാര്യ അമേലിയയും മുകളിലെ നിലയിൽ ഉറങ്ങുന്ന തങ്ങളുടെ മക്കളുടെ റൂമിലേക്ക് ഓടിപ്പോയി. എന്നാൽ കുട്ടികൾ ഇതൊന്നും അറിയാതെ ഉറക്കത്തിൽ തന്നെയായിരുന്നു. എന്തായാലും വലിയൊരു അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ടാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കി.
advertisement
Also read-പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ച സംഭവം; ശക്തമായി അപലപിച്ച് യുഎഇ
അതേസമയം ഇൽഗും ഭാര്യയും മേൽക്കൂരയിലേക്ക് പതിച്ചതെന്താണെന്നറിയാൻ വീടിന് പുറത്തിറങ്ങി പരിശോധിക്കുകയും ചെയ്തു. എന്നാൽ അവർക്ക് ഐസ് പാളികളുടെ അവശിഷ്ടങ്ങൾ അല്ലാതെ മറ്റൊന്നും കണ്ടെത്താൻ സാധിച്ചില്ല. വീട്ടുമുറ്റത്ത് ഭീമാകാരമായ ഒരു ഐസ് കട്ടയും പുൽത്തകിടിയിലും മേൽക്കൂരയിലും ചിതറിക്കിടക്കുന്ന ചില അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് രാത്രി യാത്ര ചെയ്ത ഒരു വിമാനത്തിൽ നിന്ന് വീണ ഐസ് പാളികൾ ആയിരിക്കാം ഇതെന്നാണ് ദമ്പതികളുടെ കരുതുന്നത്.
സംഭവം നടന്ന ഉടനെ തന്നെ ഈ വിവരം പോലീസ് സ്റ്റേഷനിലും അറിയിച്ചിരുന്നു. മഞ്ഞുപാളി വീണതിനെ തുടർന്ന് മേൽക്കൂരയിൽ വലിയൊരു വിള്ളലും ഉണ്ടായിട്ടുണ്ട്. ഏകദേശം 18 ഇഞ്ച് മുതൽ രണ്ടടി വരെ (45 മുതൽ 60 സെന്റീമീറ്റർ വരെ) നീളത്തിൽ മേൽക്കൂരയ്ക്ക് വിള്ളൽ ഉണ്ടായിട്ടുണ്ടെന്ന് ഇൽഗ് കൂട്ടിച്ചേർത്തു. ഏകദേശം 10 പൗണ്ട് (നാല് കിലോഗ്രാം) ഭാരം വരുന്ന ഐസ് പാളിയാണ് ഇവരുടെ വീട്ടിൽ നിന്ന് ലഭിച്ചത്. അതേസമയം യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ഈ സംഭവം സമഗ്രമായി അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2010ൽ സൗത്ത് ഡക്കോട്ടയിലെ വിവിയനിൽ 2 പൗണ്ട് ഭാരമുള്ള മഞ്ഞുകട്ട വീണിരുന്നു. അതാണ് അമേരിക്കയിലെ ഏറ്റവും വലിയ ആലിപ്പഴ വീഴ്ചയായി കരുതുന്നത്.