വ്യാഴാഴ്ച കരട് പ്രമേയം അംഗീകരിച്ച് രണ്ട് ദിവസത്തിന് ശേഷം ശനിയാഴ്ചയാണ് യുഎന്‍ പ്രമേയം പാസാക്കിയത്. കിഴക്കന്‍ ജറുസലേം, സിറിയന്‍ ഗോലന്‍ അധിനിവേശ മേഖല എന്നിവ ഉള്‍പ്പെടുന്ന പലസതീന്‍ അധിനിവേശ മേഖലയിലെ ഇസ്രയേലിന്റെ കുടിയേറുന്നതിനെതിരെ ഏഴിനെതിരേ (കാനഡ, ഹങ്കറി, ഇസ്രയേല്‍, മാര്‍ഷല്‍ ഐലന്‍ഡ്‌സ്, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, നൗരു, യുഎസ്) 145 വോട്ടുകള്‍ക്ക് കരട് പ്രമേയം പാസായതായി യുഎന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്രായേലിനെതിരെ പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും; ജർമനിയിൽ ജൂതവിരുദ്ധ വികാരം ശക്തമാകുന്നു
advertisement
കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ പലസ്തീന്‍ പ്രദേശത്തും അധിനിവേശ സിറിയന്‍ ഗോലാനിലും ഭൂമി പിടിച്ചെടുക്കല്‍, സംരക്ഷിത വ്യക്തികളുടെ ഉപജീവനം തടസ്സപ്പെടുത്തല്‍, സാധാരണക്കാരിൽ നിന്ന് നിര്‍ബന്ധിതമായി ഭൂമി പിടിച്ചെടുക്കൽ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നുവെന്ന് പ്രസ്താവനയില്‍ യുഎന്‍ അറിയിച്ചു.
ഇസ്രായേലും ഹമാസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്ന ജോര്‍ദാന്റെ ഐക്യരാഷ്ട്രസഭയിലെ പ്രമേയത്തില്‍ കഴിഞ്ഞ മാസം ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.