ഒരു മത്സരാധിഷ്ഠിത തെരഞ്ഞെടുപ്പിൽ ശക്തമായ വിജയം നേടിയതിന് ടീം @IndiaUNNewYork-ന് അഭിനന്ദനങ്ങൾ” എന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബുധനാഴ്ച ട്വീറ്റ് ചെയ്തത്. സ്ഥിതിവിവരക്കണക്കുകൾ, വൈവിധ്യം, ജനസംഖ്യാശാസ്ത്രം എന്നീ മേഖലകളിലെ ഇന്ത്യയുടെ വൈദഗ്ധ്യം യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിൽ ഇന്ത്യയ്ക്ക് ഒരു സ്ഥാനം നേടിക്കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന് മുന്നിൽ ഇന്ത്യ കൂടുതൽ അംഗീകരിക്കപ്പെടുകയാണ്. ഇന്ത്യയുടെ വൈവിധ്യങ്ങളും ജനാധിപത്യവും സവിശേഷമായ സ്ഥാനങ്ങൾ രാജ്യത്തിന് നേടിത്തരുന്നുണ്ട്. ഈ നേട്ടങ്ങളിൽ എല്ലാ ഭാരതീയരും അഭിമാനം കൊള്ളുന്നു. ഇനിയും ഏറെ ദൂരം നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്. ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തെ എത്തിക്കുക എന്നത് ആവണം നമ്മുടെ ലക്ഷ്യം. അതിനായി നമുക്ക് ഒന്നായി പ്രവർത്തിക്കാം.
advertisement
53ൽ 46 വോട്ടുകൾ നേടിയാണ് ഇന്ത്യ ഈ നേട്ടം കൊയ്തത്. രണ്ടാം സ്ഥാനത്തിനായാണ് ഇപ്പോൾ ദക്ഷിണ കൊറിയയ്ക്കും ചൈനയും മത്സരിക്കുന്നത്. അക്കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ല എന്നാണ് സൂചന. രണ്ടാമത്തെ ഏഷ്യാ പസഫിക് സ്റ്റേറ്റ് അംഗത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ബാലറ്റിംഗ് പ്രക്രിയ പിന്നീട് ആരംഭിക്കും എന്നാണ് റിപ്പോർട്ട്.
അർജന്റീന, സിയറ ലിയോൺ, സ്ലോവേനിയ, യുക്രെയ്ൻ, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നിവ 2024 ജനുവരി 1 മുതൽ നാല് വർഷത്തെ ഭരണകാലത്തേക്ക് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇന്ത്യയും രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യ-പസഫിക് സംസ്ഥാനങ്ങളിൽ നിന്നുള്ള നിലവിലെ അംഗങ്ങൾ ജപ്പാൻ (2024), സമോവ (2024), കുവൈറ്റ്, റിപ്പബ്ലിക് ഓഫ് കൊറിയ എന്നിവയാണ്. ഈ വർഷത്തോടെ ഇവരുടെ കാലാവധി അവസാനിക്കും.
1947-ൽ സ്ഥാപിതമായ യുണൈറ്റഡ് നേഷൻസ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ, ലോകമെമ്പാടുമുള്ള അംഗരാജ്യങ്ങളിൽ നിന്നുള്ള ചീഫ് സ്റ്റാറ്റിസ്റ്റിഷ്യൻമാരെ ഒരുമിച്ച് കൊണ്ടുവരുന്ന ആഗോള സ്റ്റാറ്റിസ്റ്റിക്കൽ സിസ്റ്റത്തിന്റെ ഏറ്റവും ഉയർന്നതലത്തിലുള്ള ഒരു സ്ഥാപനമാണ്. അന്തർദേശീയ സ്ഥിതിവിവരക്കണക്ക് പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സ്ഥാപനവുമാണിത്. സ്റ്റാറ്റിസ്റ്റിക്കൽ മാനദണ്ഡങ്ങൾ ക്രമീകരിക്കുന്നതിനും ദേശീയ അന്തർദേശീയ തലങ്ങളിൽ അവ നടപ്പിലാക്കുന്നതുൾപ്പെടെ ആശയങ്ങളുടെയും രീതികളുടെയും വികസനത്തിനും ഈ സ്ഥാപനത്തിന് പങ്കുണ്ട്. ഭൂമിശാസ്ത്രപരമായ വിതരണത്തിന്റെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിൽ തിരഞ്ഞെടുക്കുന്ന ഐക്യരാഷ്ട്രസഭയിലെ 24 അംഗരാജ്യങ്ങളാണ് കമ്മീഷനിൽ ഉള്ളത്.
അഞ്ച് അംഗങ്ങൾ ആഫ്രിക്കൻ സംസ്ഥാനങ്ങളിൽ നിന്നും, നാല് ഏഷ്യ-പസഫിക് രാജ്യങ്ങളിൽ നിന്നും, നാല് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും, നാല് ലാറ്റിനമേരിക്കൻ, കരീബിയൻ രാജ്യങ്ങളിൽ നിന്നും, ഏഴ് അംഗങ്ങൾ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ് ഇതിൽ ഉൾപ്പെടുന്നത്.