TRENDING:

'യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ കുഴിച്ചുമൂടപ്പെടും':പ്രകോപനവുമായി പാക് പ്രതിരോധമന്ത്രി

Last Updated:

ഇന്ത്യയിലെ സൈനിക, രാഷ്ട്രീയ നേതാക്കളുടെ സമീപകാല അഭിപ്രായങ്ങൾ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനുള്ള പരാജയപ്പെട്ട ശ്രമമാണെന്നും പാക് പ്രതിരോധ മന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യ യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ മൂടപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുടെ സൈനിക, രാഷ്ട്രീയ നേതാക്കളുടെ സമീപകാല പരാമർശങ്ങൾക്ക് മറുപടിയായായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ പ്രകോപനപരമായ പരാമർശം. ഇന്ത്യയിലെ സൈനിക, രാഷ്ട്രീയ നേതാക്കളുടെ സമീപകാല അഭിപ്രായങ്ങളെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനുള്ള ഒരു പരാജയപ്പെട്ട ശ്രമമായാണ് ആസിഫ് എക്‌സിലെ ഒരു പോസ്റ്റിൽ വിശേഷിപ്പിച്ചത്. ആഭ്യന്തരമായ പ്രതിഷേധങ്ങളിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി സർക്കാർ മനഃപൂർവം സംഘർഷങ്ങൾ ആളിക്കത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.
പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.
advertisement

ഓപ്പറേഷൻ സിന്ദൂറിൽ പാക് യുദ്ധ വിമാനങ്ങൾ തകർത്തതായി ഇന്ത്യൻ വ്യോമസേനാ മേധാവിയും ഇനി ഒരു പ്രകോപനമുണ്ടായാൽ പാകിസ്ഥാൻ ഭൂപടത്തിലുണ്ടാകില്ലെന്ന് കരസേനാ മേധാവിയും അടുത്തിടെ പറഞ്ഞിരുന്നു

"പാകിസ്ഥാൻ അല്ലാഹുവിന്റെ പേരിൽ കെട്ടിപ്പടുത്ത ഒരു രാഷ്ട്രമാണ്, നമ്മുടെ പ്രതിരോധക്കാർ അല്ലാഹുവിന്റെ പടയാളികളാണ്. ഇത്തവണ ഇന്ത്യ, അവരുടെ വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചുമൂടപ്പെടും," അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ നിരവധി ഭീകര അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ച് 100-ലധികം ഭീകരരെ വധിക്കുകയും നിരവധി പാകിസ്ഥാൻ ഡ്രോണുകളും ജെറ്റുകളും നശിപ്പിക്കുകയും കൂടാതെ പാകിസ്ഥാന്റെ സൈനിക വ്യോമതാവളങ്ങളെ അക്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തെളിവായി ഉപഗ്രഹ ചിത്രങ്ങളടക്കം ഇന്ത്യ പുറത്തു വിട്ടിരുന്നു. എന്നാൽ ഇന്ത്യയെ തിരിച്ച് ആക്രമിച്ചതിന് യാതൊരു തെളിവും പുറത്തുവിടാതെ പാകിസ്ഥാൻ ആവർത്തിച്ച് വിജയം അവകാശപ്പെടുകയായിരുന്നു.

advertisement

അതേസമയം, മതത്തെയും അക്രമത്തെയും ആഹ്വാനം ചെയ്യുന്ന ഖ്വാജ ആസിഫിന്റെ പരാമർശങ്ങൾ അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും അദ്ദേഹത്തിന്റെ തീവ്രവാദ മനോഭാവം തുറന്നുകാട്ടുന്നുവെന്നും ഉന്നത ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയുടെ വിശ്വാസ്യത വാചാടോപത്തിലല്ല, പ്രവൃത്തിയിലാണ് നിലകൊള്ളുന്നതെന്നു അവർ പറഞ്ഞു.ആഭ്യന്തര അസ്ഥിരതയും ആഗോള ഒറ്റപ്പെടലും മറയ്ക്കാൻ പൊങ്ങച്ചവും പ്രചാരണവും ഉപയോഗിക്കുകയാണ് പാകിസ്ഥാൻ. ഇന്ത്യയുടെ സായുധ സേന പ്രൊഫഷണലിസത്തോടും സംയമനത്തോടും കൃത്യതയോടും കൂടിയാണ് പ്രവർത്തിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാകിസ്ഥാൻ നേതൃത്വത്തിനുള്ളിലെ ആഭ്യന്തര നിരാശയാണ് ഈ പ്രസ്താവനകൾ പ്രതിഫലിപ്പിക്കുന്നത്. തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ, ആഭ്യന്തര അസ്വസ്ഥത എന്നിവയിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും വിദ്വേഷം നിറഞ്ഞ ഇത്തരം വാചാടോപങ്ങൾ ഇന്ത്യയെ പ്രകോപിപ്പിക്കില്ലെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
'യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ കുഴിച്ചുമൂടപ്പെടും':പ്രകോപനവുമായി പാക് പ്രതിരോധമന്ത്രി
Open in App
Home
Video
Impact Shorts
Web Stories