TRENDING:

ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫിസിലെ ഇന്ത്യൻ പതാക താഴെയിറക്കി ഖാലിസ്ഥാൻ പതാക ഉയർത്തി; കടുത്ത പ്രതിഷേധവുമായി ഇന്ത്യ

Last Updated:

പഞ്ചാബിൽ അമൃത്‌പാൽ സിംഗിന് എതിരായ പൊലീസിന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് ഖാലിസ്ഥാൻ അനുകൂലികളായ ആളുകള്‍ ഇന്ത്യൻ പതാക താഴെയിറക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലെ ഇന്ത്യൻ പതാക താഴെയിറക്കിയ ശേഷം ഖാലിസ്ഥാന്റെ പതാക ഉയർത്തി. പഞ്ചാബിൽ അമൃത്‌പാൽ സിംഗിന് എതിരായ പൊലീസിന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് ഖാലിസ്ഥാൻ അനുകൂലികളായ ഒരു സംഘം ആളുകളാണ് ഇന്ത്യൻ പതാക ഇറക്കിയ ശേഷം ഖാലിസ്ഥാന്റെ പതാക ഉയർത്തിയത്.
advertisement

ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനറായ അലക്‌സ് എല്ലിസ് സംഭവത്തെ അപലപിക്കുകയും നിന്ദനീയമായ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായാണ് ബ്രിട്ടനെ പ്രതിഷേധം അറിയിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി വിശദീകരണവും തേടി. ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫിസിന് നൽകിയ സുരക്ഷയിലെ അതൃപ്തിയും ഇന്ത്യ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/World/
ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫിസിലെ ഇന്ത്യൻ പതാക താഴെയിറക്കി ഖാലിസ്ഥാൻ പതാക ഉയർത്തി; കടുത്ത പ്രതിഷേധവുമായി ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories