ശാരീരിക ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് തടയാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെ രണ്ട് ഗ്രൂപ്പുകളും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒരാഴ്ച മുൻപ്
മെൽബണിലെ ഒരു ഹിന്ദു ക്ഷേത്രം ഖലിസ്ഥാൻ അനുകൂലികൾ വിദ്വേഷം എഴുതിയും അധിക്ഷേപങ്ങൾ വരച്ചും വികൃതമാക്കിയിരുന്നു. ഓസ്‌ട്രേലിയയിലെ ബൊറോണിയയിലുള്ള സ്വാമിനാരായണ ക്ഷേത്രത്തിലുംസമാന സംഭവം ഉണ്ടായി. സമീപത്തുള്ള രണ്ട് ഏഷ്യൻ റെസ്റ്റോറന്റുകളിലും ഇത് പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.ക്ഷേത്രത്തിനു നേരെയുള്ള ആക്രമണത്തെ ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ വിക്ടോറിയ ചാപ്റ്ററിന്റെ തലവൻ മക്രന്ദ് ഭഗവത് അപലപിച്ചു.
advertisement
അതേസമയം, ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ആശംസകൾ നേർന്നു. 78 വർഷത്തിനിടയിൽ തങ്ങളുടെ രാഷ്ട്രം നേടിയ എല്ലാ നേട്ടങ്ങളെയും കുറിച്ച് ഇന്ത്യക്കാർക്ക് സന്തോഷത്തോടെ ചിന്തിക്കാൻ കഴിയുമെന്നും ഒരു ദീർഘകാല സുഹൃത്ത് എന്ന നിലയിൽ, ഓസ്‌ട്രേലിയ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നുവെന്നും അൽബനീസ് പറഞ്ഞു