കാമറകളുടെ സാന്നിധ്യത്തില്‍ ഒരു പുരുഷ ഉദ്യോഗസ്ഥന്‍ തന്റെ ശരീരം മുഴുവന്‍ പരിശോധിച്ചുവെന്ന് ആരോപിച്ച അവര്‍ പരിശോധന നീണ്ട എട്ട് മണിക്കൂര്‍ സമയം ടോയ്‌ലറ്റിൽ പോകാൻ പോലും അനുവദിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു. അലാസ്‌കയിലെ ആങ്കറേജ് വിമാനത്താവളത്തിലാണ് സംരംഭകയ്ക്ക് ദുരനുഭവമുണ്ടായത്. തന്റെ ഹാന്‍ഡ്ബാഗില്‍ കരുതിയ പവര്‍ ബാങ്ക് ആണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടാക്കിയതെന്ന് അവര്‍ പറഞ്ഞു.
''പോലീസും എഫ്ബിഐയും എട്ട് മണിക്കൂര്‍ നിങ്ങളെ തടഞ്ഞുവെച്ചിരിക്കുന്നത് സങ്കല്‍പ്പിച്ച് നോക്കുക. ഇതിനിടെ അവര്‍ ഏറ്റവും പരിഹാസ്യമായ കാര്യങ്ങള്‍ ചോദിക്കുന്നതും കാമറയുടെ സാന്നിധ്യത്തില്‍ ഒരു പുരുഷ ഉദ്യോഗസ്ഥന്‍ ശരീരം മുഴുവന്‍ പരിശോധിക്കുന്നതും ശരീരത്തിലെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും മൊബൈല്‍ ഫോണ്‍ വാലറ്റ് എന്നിവയും ശീതീകരിച്ച മുറിയില്‍ സൂക്ഷിക്കുന്നതും സങ്കല്‍പ്പിച്ചു നോക്കുക. ഈ സമയമത്രയും ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ അനുവദിക്കാത്തതും ഫോണില്‍ ഒരു കോള്‍ പോലും വിളിക്കാന്‍ അനുവദിക്കാത്തതും സങ്കല്‍പ്പിക്കുക. ഇങ്ങനെയെല്ലാം ചെയ്തത് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ഹാന്‍ഡ്ബാഗില്‍ സംശയാസ്പദമായി പവര്‍ ബാങ്ക് കണ്ടതിനാലാണ്,'' അവര്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
കേന്ദ്ര വിദേശകാര്യമന്ത്രി വിദേശകാര്യമന്ത്രാലയത്തെയും അവര്‍ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. ''ഞാന്‍ ഇനി സങ്കല്‍പ്പിക്കേണ്ട കാര്യമില്ല. കാരണം, ഏറ്റവും മോശമായ ഏഴ് മണിക്കൂര്‍ കഴിഞ്ഞു. ഇത് എന്തുകൊണ്ടാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം,'' ശ്രുതി പറഞ്ഞു. ചായ്പാനി എന്ന പബ്ലിക് റിലേഷന്‍സ് സ്ഥാപനം നടത്തി വരികയാണ് ശ്രുതി ചതുര്‍വേദി.
അലാസ്‌കയിലേക്കുള്ള യാത്രയുടെ ചിത്രങ്ങള്‍ ഈ സംഭവത്തിന് മുമ്പ് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ''അലാസ്‌കയിലേക്ക് പറന്നു. ഡാല്‍ട്ടണ്‍ ഹൈവേയിലൂടെ വണ്ടിയോടിച്ചു, ആര്‍ട്ടിക് സര്‍ക്കിള്‍ കടന്നു,'' ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി പറഞ്ഞു.