40 വർഷത്തിലേറെ പരിചയസമ്പത്തുള്ള 64-കാരിയായ മോറിൻ ഹോവിസൺ എന്ന ഡെന്റൽ നഴ്‌സിനാണ് അനുകൂലമായ വിധി ലഭിച്ചത്. എഡിൻബർഗിലെ ഗ്രേറ്റ് ജംഗ്ഷൻ ഡെന്റൽ സെന്ററിൽ വെച്ച് സഹപ്രവർത്തകയിൽ നിന്ന് മോറിൻ കടുത്ത മാനസിക പീഡനം നേരിട്ടതായി എഡിൻബർഗ് ട്രൈബ്യൂണൽ കണ്ടെത്തി. ക്ലിനിക്കിലെ പുതിയ ഡെന്റൽ തെറാപ്പിസ്റ്റായ ജിസ്ന ഇക്ബാൽ ജോലിക്ക് ചേർന്നതിന് ശേഷമാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
ഇന്ത്യയിൽ ദന്തഡോക്ടറായിരുന്ന ജിസ്നക്ക് യുകെയിൽ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യത ഇല്ലായിരുന്നു. അതിനാൽ, ഹോവിസൺ വർഷങ്ങളായി ചെയ്തുവന്നിരുന്ന റിസപ്ഷനിസ്റ്റ് ജോലികൾ ജിസ്നക്ക് ചെയ്യേണ്ടി വന്നു. ഇത് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾക്ക് കാരണമായി. ജിസ്ന തന്നെ നിരന്തരം അവഗണിക്കുകയും സംസാരിക്കുമ്പോൾ കണ്ണുരുട്ടുകയും ചെയ്തതായി ഹോവിസൺ പരാതിപ്പെട്ടു. ഇത് ഹോവിസന്റെ മാനസികാവസ്ഥയെ സാരമായി ബാധിച്ചു. തുടർന്ന് അവർ ക്ലിനിക്ക് ഉടമ ഡോ. ഫാരി ജോൺസൺ വിത്തയത്തിനെ സമീപിച്ചു. പിന്നീട്, കേസ് നിയമവഴിക്ക് നീങ്ങുകയായിരുന്നു.
advertisement