ഡോ. ഖുൽബെ ഒരു രോഗിയുമായി ലൈംഗിക ബന്ധവും, മറ്റുള്ളവരുമായി അടുത്ത വൈകാരിക ബന്ധവും, അവരിൽ രണ്ടുപേരുമായി ബിസിനസ്സ് ഇടപാടുകളും നടത്തിയിരുന്നു എന്ന് ട്രൈബ്യൂണൽകണ്ടെത്തി.ഡോ. ഖുൽബെയുടെ ക്ളിനിക്കിൽ മദ്യം നൽകി പാർട്ടികൾ നടത്തിയതായും ലോക്കൽ അനസ്തെറ്റിക് ആയ പ്രോകെയ്ൻ നൽകുകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിറ്റാമിൻ തെറാപ്പിക്കുള്ള തന്റെ ചികിത്സ ലൈംഗിക സമ്പർക്കം ഉൾപ്പെടെയുള്ള ഫിസിക്കൽ തെറാപ്പി സെഷനുകളായി പരിണമിച്ചുവെന്ന് 2015-ൽ ഖുൽബെയുടെ ക്ളിനിക്കിൽ ചികിത്സയ്ക്കായെത്തിയ ജിം പരീശീലകൻ ആരോപിച്ചു. പ്രോകെയ്‌നിന്റെ സ്വാധീനത്തിലായിരിക്കുമ്പോൾ ഡോ. ഖുൽബെ ഓറൽ സെക്‌സ്, ചുംബനം, മാനുവൽ സ്റ്റിമുലേഷൻ എന്നിവയുൾപ്പെടെയുള്ള ലൈംഗിക പ്രവൃത്തികൾ നടത്തിയതായി അദ്ദേഹം പറഞ്ഞു.
advertisement
പരിശീലകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ഡോ. ഖുൽബെ സമ്മതിച്ചു. അതേസമയം അത് പരസ്പര സമ്മതത്തോടെയുള്ളതും വ്യക്തിപരമായ ബന്ധത്തിന്റെ ഭാഗവുമാണെന്ന് അവർ വാദിച്ചു.
2001-ലാണ് ഫാമിലി മെഡിസിനിൽ ഡോ.സുമൻ ഖുൽബെ തന്റെ കരിയർ ആരംഭിക്കുന്നത്. തൊട്ടടുത്ത വർഷംഒന്റാറിയോയിലെ കനാറ്റയിൽ ഒരു വീട് വാങ്ങുകയും പിന്നീട് അത് സ്വകാര്യ മെഡിക്കൽ ക്ലിനിക്കാക്കി മാറ്റുകയും ചെയ്തു.ശാരീരിക പ്രകടനം മെച്ചപ്പെടുത്തുന്നതിനായി റീജനറേറ്റീവ് മെഡിസിൻ, പെപ്റ്റൈഡ് തെറാപ്പി, ആന്റി-ഏജിംഗ് ചികിത്സകൾ, ബയോഹാക്കിംഗ് എന്നിവയിലാണ് ഡോ.സുമൻ ഖുൽബെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അവരുടെ ഇൻസ്റ്റഗ്രാം അക്കൌണ്ട് വ്യക്തമാക്കുന്നു.
അമേരിക്കൻ അക്കാദമി ഓഫ് എസ്തെറ്റിക് മെഡിസിൻ അവർക്ക് എസ്തെറ്റിക് മെഡിസിനിൽ ബോർഡ്-സർട്ടിഫൈഡ് നൽകിയിട്ടുണ്ടെന്നും കാനഡയിൽ പ്ലേറ്റ്‌ലെറ്റ്-റിച്ച് പ്ലാസ്മ (പിആർപി) തെറാപ്പി പ്രാക്ടീസിൽ ഉൾപ്പെടുത്തിയ ആദ്യത്തെ ഡോക്ടർമാരിൽ ഒരാളാണെന്നും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റായ drkhulbe.com പറയുന്നു.