ജീവനക്കാരനായ സഞ്ജയ് ശ്യാമപ്രസാദ് ആണ് ആശുപത്രിയലെ ടോയ്‌ലറ്റുകളിൽ രഹസ്യ ക്യാമറ സ്ഥാപിച്ച് രോഗികളുടെയും ജീവനക്കാരുടെയും ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു.
ശ്യാമപ്രസാദ് ആശുപ്ത്രിയിൽ സ്ലീപ്പ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു. ഒരു ഷിഫ്റ്റിനിടെ തന്റെ ഫോണിൽ പ്രതി ബാത്ത്റൂം ദൃശ്യങ്ങൾ കാണുന്നത് സഹപ്രവർത്തകർ പിടികൂടിയതോടെയാണ് കേസ് വെളിച്ചത്തുവന്നത്.
തുടർന്ന് 2023 ൽ നോർത്ത്വെൽ സ്ലീപ്പ് ഡിസോർഡേഴ്‌സിലെ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കി. സിബിഎസ് ന്യൂസ് പ്രകാരം, നിരവധി വ്യക്തികളുടെ ശരീരഭാഗങ്ങൾ പകർത്തിയ 300-ലധികം വീഡിയോകളാണ് ഇയാളുടെ പക്കൽ നിന്നും അന്വേഷകർ കണ്ടെടുത്തത്.
advertisement
2023 ജൂലൈ മുതൽ 2024 ഏപ്രിൽ വരെ മാൻഹാസെറ്റിലെ നോർത്ത്വെൽ സ്ലീപ്പ് ഡിസോർഡേഴ്സ് സെന്ററിൽ ശ്യാമപ്രസാദ് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്തിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ കാലയളവിൽ അദ്ദേഹം ആയിരക്കണക്കിന് രോഗികളുടെയും സഹപ്രവർത്തകരുടെയും വിവരങ്ങൾ രേഖപ്പെടുത്തി.
ചിലരെ ഒന്നിലധികം തവണ. 2022 ആഗസ്റ്റിൽ തന്നെ അദ്ദേഹം തന്റെ ആദ്യത്തെ രഹസ്യ റെക്കോർഡിംഗ് ഉപകരണം വാങ്ങിയിരിക്കാമെന്ന് അന്വേഷകർ വിശ്വസിക്കുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തു.