ടാനും ചെങും തങ്ങളുടെ പാര്‍ലമെന്റ് സീറ്റ് ഉപേക്ഷിക്കുകയും പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. എംപി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ലിയോണ്‍ പെരേര ആക്ടിംഗ് സ്പീക്കറെ അറിയിച്ചതെന്ന് പ്രതിപക്ഷ നേതാവ് പ്രീതം സിംഗ് പറഞ്ഞു. ലിയോണ്‍ പെരേര വിവാഹിതനാണ്. നിക്കോള്‍ സിയയും വിവാഹിതയാണ്. ഇരുവരും തങ്ങള്‍ ബന്ധം പുലര്‍ത്തിയിരുന്നതായി സമ്മതിച്ചിട്ടുണ്ട്. 2020 പൊതു തെരഞ്ഞെടുപ്പ് കാലം മുതലാണ് ഈ ബന്ധം ആരംഭിച്ചതെന്നും ഇരുവരും സമ്മതിച്ചു. എന്നാല്‍ കുറച്ച് നാള്‍ ഈ ബന്ധത്തില്‍ നിന്ന് ഇരുവരും വിട്ടു നിന്നിരുന്നു.
advertisement
Also read-യുകെയിലെ അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കി
ഇവരെപ്പറ്റി ഉയരുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് മുമ്പ് പെരേരയും നിക്കോളും പറഞ്ഞിരുന്നതായി പ്രീതം സിംഗ് പറഞ്ഞു. ഇവരുടെ ബന്ധം വെളിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പ് ഫേസ്ബുക്കില്‍ പ്രചരിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. ഇതേപ്പറ്റി അന്വേഷിക്കാന്‍ പാര്‍ട്ടി നേതൃത്വം ഉത്തരവിടുകയായിരുന്നു. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പാണ് ഇപ്പോള്‍ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. 2020 പൊതുതെരഞ്ഞെടുപ്പ് കാലത്ത് നിക്കോള്‍ സിയയുടെ കൈകള്‍ പിടിച്ച് തലോടിക്കൊണ്ട് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഇത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പാര്‍ട്ടി നേതൃത്വം വീഡിയോ കണ്ടത്. പെരേരയും നിക്കോള്‍ സിയയും ആയുള്ള ബന്ധത്തെപ്പറ്റി പെരേരയുടെ ഡ്രൈവര്‍ തന്നെ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ടെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു. 2021 തുടക്കത്തില്‍ പെരേരയും നിക്കോളും ഹോട്ടലുകളില്‍ വെച്ചും റസ്റ്റോറന്റുകളില്‍ വെച്ചും പതിവായി കാണാറുണ്ടായിരുന്നുവെന്നും അവര്‍ പലപ്പോഴും കെട്ടിപ്പിടിക്കുന്നത് കണ്ടിട്ടുണ്ടെന്നുമായിരുന്നു ഡ്രൈവറുടെ വാട്‌സ് ആപ്പ് സന്ദേശം. എന്നാല്‍ അന്ന് ഈ ആരോപണം തെളിയിക്കുന്നതിന് മതിയായ തെളിവുകളൊന്നുമില്ലായിരുന്നു. ഈ ആരോപണങ്ങള്‍ പെരേര നിഷേധിക്കുകയും ചെയ്തിരുന്നു.
തന്റെ ഡ്രൈവറുമായി അത്ര രസത്തില്‍ അല്ലെന്നും അയാളെ പിരിച്ചുവിടാന്‍ പോകുകയാണെന്നുമാണ് പെരേര അന്ന് പറഞ്ഞത് എന്ന് പ്രീതം സിംഗ് പറഞ്ഞു. ഡ്രൈവറുടെ ആരോപണങ്ങളില്‍ നിയമസഹായം തേടുമെന്നും പെരേര തന്നോട് പറഞ്ഞിരുന്നതായി സിംഗ് വെളിപ്പെടുത്തി. 2015ലെ തെരഞ്ഞെടുപ്പില്‍ ഈസ്റ്റ് കോസ്റ്റില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് പെരേര രാഷ്ട്രീയത്തിലേക്ക് കടന്നത്. രാഷ്ട്രീയപ്രവേശനത്തിന് മുമ്പ് അദ്ദേഹം ഒരു സിവില്‍ സര്‍വന്റായി ജോലി നോക്കുകയായിരുന്നു.
പിന്നീട് ബിസിനസ് റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി മാറി. 2015ലാണ് നിക്കോള്‍ സിയ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ ചേരുന്നത്. പിന്നീട് 2020ലെ ഈസ്റ്റ് കോസ്റ്റ് ജിആര്‍സിയില്‍ നിന്ന് ഇവര്‍ മത്സരിക്കുകയും ചെയ്തു. 2011ലെ പൊതുതെരഞ്ഞെടുപ്പിലും സിയ മത്സരിച്ചിരുന്നു. അന്ന് 24 വയസ്സ് പ്രായമുണ്ടായിരുന്ന സിയ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പ്രശസ്തി നേടുകയും ചെയ്തിരുന്നു.