സംഭവസ്ഥലത്തെത്തിയ പോലീസിനോട്, തനിക്കറിയാത്ത ഒരാളാണ് സമീപത്തെ ഒരു കെട്ടിടത്തിൽ വെച്ച് ആക്രമിച്ചതെന്ന് കണ്ടെത്തി. ഈ സംഭവം പ്രദേശവാസികളെ ഞെട്ടിക്കുകയും മേഖലയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരണം അനുസരിച്ച്, പ്രതിക്ക് വെളുത്ത നിറവും 30 വയസിനടുത്ത് പ്രായവുമുണ്ട്. നീളംകുറഞ്ഞ മുടിയാണ്. കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പുറത്തുവിടുകയും, ഇയാളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
advertisement
വംശീയ വിദ്വേഷത്താൽ പ്രേരിതമായ ആക്രമണമായാണ് കണക്കാക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണം നടന്ന രാത്രി മുതൽ തെളിവുകൾ ശേഖരിക്കുന്നതിനും വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനും സാക്ഷികളുമായി സംസാരിക്കുന്നതിനുമായി പ്രത്യേക ഉദ്യോഗസ്ഥരുടെ സംഘങ്ങൾ പ്രവർത്തിച്ചുവരുന്നു. പ്രതിയെ എത്രയും വേഗം കണ്ടെത്തി കസ്റ്റഡിയിലെടുക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് റോനൻ ടൈറർ ഈ സംഭവത്തെ "ഒരു യുവതിക്ക് നേരെയുണ്ടായ തികച്ചും ഞെട്ടിപ്പിക്കുന്ന ആക്രമണം" എന്ന് വിശേഷിപ്പിക്കുകയും, കുറ്റവാളിയെ പിടികൂടാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ഓൾഡ്‌ബറിയിലെ ടേം റോഡിലെ പുൽമേട്ടിൽ വെച്ച് ഒരു സിഖ് യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് ആഴ്ചകൾക്ക് ശേഷമാണ് ഈ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഈ സംഭവവും വംശീയ വിദ്വേഷത്താൽ പ്രേരിതമായുള്ള ആക്രമണമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് പ്രദേശവാസികൾക്കിടയിലും നിയമപാലകർക്കിടയിലും കടുത്ത ആശങ്ക ഉയർത്തിയിട്ടുണ്ട്.
