''ഇന്ന് രാവിലെ ഖാര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു''- വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
Also Read-War In Ukraine| യുക്രെയ്നിലെ ഖാർകീവിൽ ഇന്ത്യൻ വിദ്യാർഥി റഷ്യൻ ഷെല്ലാക്രമണത്തിൽ മരിച്ചു
നവീന്റെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. നവീന്റെ പിതാവുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. ഖാര്‍കിവിലും മറ്റ് സംഘര്‍ഷ മേഖലകളിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായി രാജ്യം വിടാന്‍ അടിയന്തരമായി സൗകര്യമൊരുക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ട് റഷ്യയിലെയും യുക്രെയ്നിലെയും അംബാസഡര്‍മാരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അരിന്ദം ബാഗ്ചി അറിയിച്ചു.
advertisement
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും ഇന്നു തന്നെ കീവ് വിടണം. ലഭ്യമായ ട്രെയിനുകളോ മറ്റ് യാത്രാമാര്‍ഗങ്ങളോ ഉപയോഗിച്ച് നഗരത്തിന് പുറത്തെത്തണമെന്നും യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കീവ് ലക്ഷ്യമിട്ട് റഷ്യ വന്‍ സേനാവിന്യാസം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 64 കിലോമീറ്റര്‍ നീളത്തില്‍ റഷ്യന്‍ സൈനികവ്യൂഹം സഞ്ചരിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.