TRENDING:

Nadungamuwa Raja | നെടുങ്കമുവ രാജ ഇനി ഓര്‍മ്മ; ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന ചരിഞ്ഞു

Last Updated:

ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനകളില്‍ ഒന്നാണ് നെടുങ്കമുവ രാജ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊളംബോ:ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആനയായ നെടുങ്കമുവ രാജ (Nadungamuwa Raja) ചരിഞ്ഞു. ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനകളില്‍ ഒന്നാണ് നെടുങ്കമുവ രാജ.
advertisement

10.5 അടിയാണ് ആനയുടെ ഉയരം. ശ്രീലങ്കയിലെ പ്രധാനപ്പെട്ട ഉത്സവമായ എസലകാലത്ത് ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം ഒരു സ്വര്‍ണപേടകത്തിലാക്കി ആനപ്പുറത്തേറ്റി എഴുന്നള്ളിക്കും ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ആനകൂടിയായിരുന്നു നെടുങ്കമുവ രാജ.

ലോകം മുഴുവന്‍ നിരവധി ആരാധകരാണ് ഈ ആനക്ക് ഉള്ളത്. കര്‍ണാടകയിലാണ് നെടുങ്കമുവ രാജയുടെ ജനനം.

Bomb Detection Dog | ബോംബ് ഡിറ്റക്ഷന്‍ ഡോഗ് സിംബയ്ക്ക് വിട; ത്രീ-ഗണ്‍ സല്യൂട്ട് നല്‍കി ആദരം

രാജ്യത്തെ സുരക്ഷ കാര്യങ്ങളില്‍ നായ്ക്കള്‍ക്കും വലിയ പങ്കുണ്ട്. എയര്‍പോര്‍ട്ട് ചെക്ക്-ഇന്നുകളായാലും കപ്പല്‍ശാലകളായാലും റെയില്‍വേ സ്റ്റേഷനുകളായാലും പരിശോധനയ്ക്ക് പലപ്പോഴും നായകളും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡിലെ(Bomb Detection and Disposal Squad) സിംബ എന്ന ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ അജ്ഞാതമായ കാരണങ്ങളാല്‍ ജീവന്‍ വെടിഞ്ഞു.

advertisement

ബോംബ് കണ്ടെത്തുക എന്നത് തന്നെയായിരുന്നു സിംബയുടെ ജോലി. സിംബയുടെ സേവനത്തിന് അര്‍ഹമായ രീതിയില്‍ യാത്രയയപ്പ് നല്‍കിയിരിക്കുകയാണ് സ്‌ക്വാഡ്. മുംബൈയിലെ പരേലിലുള്ള വെറ്ററിനറി ആശുപത്രിയില്‍ ത്രീ ഗണ്‍ സല്യൂട്ട് നല്‍കി ധീരനായ നായയെ സംസ്‌കരിച്ചത്.

Also Read-Viral Video | വയോധികയെ ചുമന്നുകൊണ്ട് പോളിങ് ബൂത്തിലെത്തിക്കുന്ന പോലീസ് കോൺസ്റ്റബിൾ; വൈറലായി വീഡിയോ

ധീരനായ നായയ്ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ അന്തിമോപചാരം അര്‍പ്പിക്കുന്ന വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ നിരവധിപേര്‍ സിംബയുടെ വിയോഗത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
Nadungamuwa Raja | നെടുങ്കമുവ രാജ ഇനി ഓര്‍മ്മ; ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന ചരിഞ്ഞു
Open in App
Home
Video
Impact Shorts
Web Stories