TRENDING:

ഐക്യരാഷ്ട്ര സഭയിൽ 'ഓം ശാന്തി ഓം' ചൊല്ലി സമാധാനത്തിനായി ആഹ്വാനം ചെയ്ത് ഇന്തോനേഷ്യൻ പ്രസിഡന്റ്

Last Updated:

ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുസ്ലീം, ജൂത, ഹിന്ദു, ബുദ്ധ സംസ്കാരങ്ങളിലെ പ്രധാന വാക്കുകൾ ഉപയോഗിച്ചുകൊണ്ട് തൻ്റെ പ്രസംഗം വ്യത്യസ്തമായ രീതിയിൽ അവസാനിപ്പിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐക്യരാഷ്ട്രസഭയുടെ 80-ാമത് ജനറൽ അസംബ്ലിയിൽ നടന്ന പൊതു ചർച്ചയിൽ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുസ്ലീം, ജൂത, ഹിന്ദു, ബുദ്ധ സംസ്കാരങ്ങളിലെ പ്രധാന വാക്കുകൾ ഉപയോഗിച്ചുകൊണ്ട് തൻ്റെ പ്രസംഗം വ്യത്യസ്തമായ രീതിയിൽ അവസാനിപ്പിച്ചു. "വസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു, ശാലോം, ഓം ശാന്തി ശാന്തി ശാന്തി ഓം, നമോ ബുദ്ധായ" എന്ന് പറഞ്ഞുകൊണ്ടാണ് സുബിയാന്റോ തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്.
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ  (Image: PTI)
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ (Image: PTI)
advertisement

തുടർന്ന്, എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ഇന്തോനേഷ്യൻ പ്രസിഡന്റ് ഇങ്ങനെ പറഞ്ഞു, "വളരെ നന്ദി. ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ, നമ്മുക്ക് സമാധാനം ഉണ്ടാകട്ടെ". യുഎന്നിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വിവിധ സംസ്കാരങ്ങളിലെ ആശംസകളും സമാധാന പ്രാർത്ഥനകളും ഉൾപ്പെടുത്തിയത്, ദുർബലർക്ക് ദുരിതങ്ങൾ ഇല്ലാത്തതും അർഹിക്കുന്ന നീതിയോടെ ജീവിക്കാൻ സാധിക്കുന്നതുമായ ഒരു ലോകത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷയെ സൂചിപ്പിക്കുന്നതാണ്.

ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ സമാധാന ആഹ്വാനം

"വസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു": അറബിയിലുള്ള ഈ അഭിവാദ്യത്തിന് "നിങ്ങളിൽ സമാധാനവും അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ" എന്നാണ് അർത്ഥം. അഭിവാദ്യത്തിനുള്ള മര്യാദയും ബഹുമാനവും കലർന്ന മറുപടിയാണിത്.

advertisement

"ശാലോം": "സമാധാനം" എന്ന് അർത്ഥം വരുന്ന ഒരു ഹീബ്രു വാക്കാണ് ശാലോം. ഇത് ഹലോ, ഗുഡ്ബൈ എന്നിവ പറയാനും ഉപയോഗിക്കാം.

"ഓം ശാന്തി ശാന്തി ശാന്തി": ഹിന്ദുമതത്തിൽ ഈ വാചകത്തിന് "ശാന്തി, സമാധാനം" എന്നാണ് അർത്ഥം. "ഓം" എന്നത് ഒരു പവിത്രമായ ശബ്ദമാണ്, അത് പ്രപഞ്ച ഊർജ്ജത്തെ പ്രതിനിധീകരിക്കുന്നു, "ശാന്തി" എന്നാൽ സമാധാനം. "ശാന്തി" മൂന്ന് തവണ ആവർത്തിക്കുന്നത് ഭൂതകാലം, വർത്തമാനകാലം, ഭാവികാലം എന്നിവിടങ്ങളിൽ സമാധാനത്തിനായി ശക്തമായി പ്രാർത്ഥിക്കുന്നതിനെ സൂചിപ്പിക്കുന്നു.

advertisement

"നമോ ബുദ്ധായ": "ബുദ്ധന് പ്രണാമം" അല്ലെങ്കിൽ "ഞാൻ ബുദ്ധനിൽ അഭയം തേടുന്നു" എന്ന് അർത്ഥം വരുന്ന ഒരു പാലി വാക്യമാണിത്. ഇത് ബുദ്ധനോടും അദ്ദേഹത്തിന്റെ ബോധോദയത്തോടും ഉപദേശങ്ങളോടുമുള്ള ആദരം പ്രകടിപ്പിക്കുന്നു, കൂടാതെ ബുദ്ധമതക്കാർ ബഹുമാനം, നന്ദി എന്നിവ കാണിക്കുന്നതിനും ബുദ്ധന്റെ മാർഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.

ഗാസയിലെ യുദ്ധ സാഹചര്യത്തെക്കുറിച്ച് ഇന്തോനേഷ്യൻ പ്രസിഡന്റ്

തന്റെ പ്രസംഗത്തിനിടെ, സുബിയാന്റോ ഗാസയിലെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചും പരാമർശിച്ചു. സമാധാനം, ഐശ്വര്യം, പുരോഗതി എന്നിവയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. "ഇന്നും, നമ്മുടെ കൺമുമ്പിൽ ഗാസയിൽ ഒരു ദുരന്തം വികസിച്ചുകൊണ്ടിരിക്കുന്നു. ഈ നിമിഷം, നിരപരാധികൾ സഹായത്തിനായി കരയുന്നു, രക്ഷിക്കാനായി കരയുന്നു. അവരെ ആര് രക്ഷിക്കും? നിരപരാധികളെ ആര് രക്ഷിക്കും? പ്രായമായവരെയും സ്ത്രീകളെയും ആര് രക്ഷിക്കും? നമ്മൾ ഇവിടെ ഇരിക്കുമ്പോൾ, ദശലക്ഷക്കണക്കിന് ആളുകൾ ഈ നിമിഷം അപകടത്തിലായിക്കൊണ്ടിരിക്കുന്നു, അവർക്ക് മാനസികാഘാതവും ശരീരത്തിന് തീരാത്ത മുറിവുകളും ഉണ്ടാകുന്നു, അവർ പട്ടിണി മൂലം മരിച്ചുകൊണ്ടിരിക്കുന്നു."

advertisement

"ലോക നേതാക്കൾ വലിയ രാഷ്ട്രതന്ത്രജ്ഞതയും, വിവേകവും, സംയമനവും, വിനയവും കാണിക്കുമെന്നും, വെറുപ്പിനെയും സംശയങ്ങളെയും അതിജീവിക്കുമെന്നും നമ്മൾ പ്രതീക്ഷിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്ന് പലസ്തീനിലെ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ഇന്തോനേഷ്യയുടെ പൂർണ്ണ പിന്തുണ അദ്ദേഹം ആവർത്തിച്ചു. "നമുക്ക് ഒരു സ്വതന്ത്ര പലസ്തീൻ ആവശ്യമാണ്, എന്നാൽ ഇസ്രായേലിന്റെ സുരക്ഷയും നമ്മൾ അംഗീകരിക്കുകയും ഉറപ്പാക്കുകയും വേണം. അപ്പോൾ മാത്രമേ നമുക്ക് യഥാർത്ഥ സമാധാനം ഉണ്ടാകൂ: വെറുപ്പില്ലാത്ത സമാധാനം, സംശയമേതുമില്ലാത്ത സമാധാനം."

മലയാളം വാർത്തകൾ/ വാർത്ത/World/
ഐക്യരാഷ്ട്ര സഭയിൽ 'ഓം ശാന്തി ഓം' ചൊല്ലി സമാധാനത്തിനായി ആഹ്വാനം ചെയ്ത് ഇന്തോനേഷ്യൻ പ്രസിഡന്റ്
Open in App
Home
Video
Impact Shorts
Web Stories