TRENDING:

ഡൽഹിയിലേക്ക് വരാനിരുന്ന വിമാനത്തിന് നേരെ ഇറാനിലെ വിമാനത്താവളത്തിൽ അമേരിക്കൻ മിസൈൽ ആക്രമണം

Last Updated:

ഇറാനിയൻ വിമാനക്കമ്പനിയായ മഹാൻ എയറിന്റെ വിമാനമാണ് ആക്രമണച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ ഇറാനിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടാനിരുന്ന മാനുഷിക സഹായ വിമാനം അമേരിക്കൻ ആക്രമണത്തിൽ തകർത്തതായി റിപ്പോർട്ടുകൾ. ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ വെച്ചാണ് ഈ സംഭവം നടന്നതെന്ന് എഎൻഐയും ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തത്. മേഖലയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടയിൽ നടന്ന ഈ ആക്രമണം ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തൽ.
News18
News18
advertisement

ഇറാനിയൻ വിമാനക്കമ്പനിയായ മഹാൻ എയറിന്റെ വിമാനമാണ് ആക്രമണച്ചത്. ഇറാനിയൻ ജനതയ്ക്കായി അത്യാവശ്യ മരുന്നുകളും മറ്റ് സഹായങ്ങളും ശേഖരിക്കാനാണ് യാത്ര നിശ്ചയിച്ചിരുന്നതെന്നും ഇറാൻ അറിയിച്ചു. ഈ ആഴ്ച ദില്ലിയിലേക്ക് പറക്കാനിരുന്ന വിമാനമാണ് തകർന്നതെന്നും ഇറാൻ അറിയിച്ചു. അമേരിക്ക നടത്തിയ മിസൈൽ ആക്രമണത്തിലാണ് വിമാനം തകർന്നതെന്ന് ഇറാൻ വൃത്തങ്ങൾ ഔദ്യോഗികമായി ആരോപിക്കുന്നുണ്ടെങ്കിലും, അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സംഭവം നയതന്ത്രതലത്തിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ഇറാനിലെ റെഡ് ക്രസന്റ് സൊസൈറ്റിക്കായി ഇന്ത്യ നേരത്തെയും വലിയ തോതിൽ മാനുഷിക സഹായങ്ങൾ എത്തിച്ചിരുന്നു. വിമാനത്താവളത്തിന് നേരെ നടന്ന ഈ മിസൈൽ ആക്രമണത്തെ യുദ്ധക്കുറ്റം എന്നാണ് ഇന്ത്യയിലെ ഇറാൻ എംബസി വിശേഷിപ്പിച്ചിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിവിലിയൻ-ദുരിതാശ്വാസ പ്രവർത്തനങ്ങളെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് പശ്ചിമേഷ്യയിലെ യുദ്ധം വഴിമാറുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ആക്രമണം. അന്താരാഷ്ട്ര വ്യോമയാന നിയമങ്ങളുടെ ലംഘനമെന്ന നിലയിൽ വിമാനത്താവളങ്ങൾക്കും സഹായ വിമാനങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ആഗോളതലത്തിൽ ചർച്ചകൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഡൽഹിയിലേക്ക് വരാനിരുന്ന വിമാനത്തിന് നേരെ ഇറാനിലെ വിമാനത്താവളത്തിൽ അമേരിക്കൻ മിസൈൽ ആക്രമണം
Open in App
Home
Video
Impact Shorts
Web Stories