ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്‌കാസ്റ്റിംഗ് (IRIB) റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാന്റെ കറൻസിയായ 'റിയാലിൽ' അധിഷ്ഠിതമായ ടോൾ സംവിധാനം ഏർപ്പെടുത്തും. കടൽ സുരക്ഷ, കപ്പലുകളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, കപ്പലുകളുടെ സഞ്ചാരവുമായി ബന്ധപ്പെട്ട സാമ്പത്തിക നിയമങ്ങൾ എന്നിവയും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
അമേരിക്കൻ, ഇസ്രായേലി കപ്പലുകളുടെ സഞ്ചാരം ഈ പ്ലാൻ പൂർണമായും നിരോധിക്കുന്നു. കൂടാതെ ഇറാന്റെ മേൽ ഏകപക്ഷീയമായി ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ കപ്പലുകൾക്കും നിയന്ത്രണമുണ്ടാകും. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ പരമാധികാരം വീണ്ടും ഉറപ്പിക്കുന്നതിനൊപ്പം, ഒമാനുമായി സഹകരിച്ച് നിയമപരമായ ചട്ടക്കൂട് രൂപീകരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
advertisement
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം സ്ഥാപിക്കാനുള്ള ഇറാന്റെ ഈ നീക്കം, നിലവിൽ പശ്ചിമേഷ്യയിൽ ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിൽ രണ്ടാം മാസത്തിലേക്ക് കടന്ന സംഘർഷത്തിനിടയിലാണ്.
അതേസമയം, ഹോർമുസ് ഇടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്നും കപ്പൽ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. യുഎസ് എസ്കോർട്ടുകളിലൂടെയോ അല്ലെങ്കിൽ ഒരു മൾട്ടിനാഷണൽ എസ്കോർട്ടിലൂടെയോ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മുന്നറിയിപ്പ് നൽകി. "ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നില്ലെങ്കിൽ, ഇറാന്റെ വൈദ്യുതി ഉൽപ്പാദന നിലയങ്ങളും എണ്ണക്കിണറുകളും ഖാർഗ് ദ്വീപും ബോംബിട്ട് തകർക്കും," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
Summary: In a significant escalation of regional tensions, Iran’s Parliament Security Committee has approved a new management plan for the Strait of Hormuz, one of the world's most vital maritime oil transit routes. According to state media (IRIB), the plan introduces a rial-based toll system for vessels transiting the waterway. It establishes new frameworks for maritime security, vessel safety, and environmental protection under Iranian jurisdiction.
