“മോസ്കോയിലെ ഹീനമായ ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ഇരകളുടെ കുടുംബത്തോടൊപ്പമുണ്ട്. ദുഃഖത്തിൻ്റെ ഈ വേളയിൽ റഷ്യൻ സർക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു, ”പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു. ഇന്ത്യയ്‌ക്കൊപ്പം ഇറാൻ, യുഎസ്, യുഎൻ, ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചു.
അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു എന്നാണ് വിവരം. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ രണ്ട് സ്‌ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തീപിടിച്ച് ഹാളിന്‌റെ മേല്‍ക്കൂര നിലംപൊത്തി. വെടിവയ്പ്പിനെത്തുടർന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലുംപ്പെട്ടാണ് ചിലർ മരിച്ചത്.
ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരംപേരോളം വെടിവെപ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. സംഭവം ഭീകരാക്രമണമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.