TRENDING:

ഹമാസ് തലവനെ ഇറാനിൽവച്ച് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി ഇസ്രായേൽ; യെമനിലെ ഹൂതി വിമതരുടെ തലയറുക്കുമെന്നും പ്രഖ്യാപനം

Last Updated:

ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ ടെഹ്‌റാനിൽ വച്ച് കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് സ്ഥിരീകരിച്ചു. യെമനിലെ ഹൂതി വിമതർക്കെതിരെ നിർണായക നടപടിയെടുക്കുമെന്നും കാറ്റ്‌സ് പ്രഖ്യാപിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ വർഷം ആദ്യം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് മുൻ ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് വെളിപ്പെടുത്തി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. യെമനിലെ ഹൂതി വിമതരുടെ തലയറുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. “ഞങ്ങൾ ഹൂതികൾക്കെതിരെ ശക്തമായ ആക്രമണം നടത്തും. അവരുടെ നേതൃത്വത്തിന്റെ തലയറുക്കും. ഹനിയ, സിൻവർ, നസ്‌റല്ല എന്നിവരെ ടെഹ്‌റാൻ, ഗാസ, ലെബനൻ എന്നിവിടങ്ങളിൽ ഞങ്ങൾ ചെയ്തതുപോലെ, ഞങ്ങൾ ഹൊദെയ്‌ഡയിലും സനയിലും അങ്ങനെ ചെയ്യും,” കാറ്റ്‌സ് പറഞ്ഞു.
(Image: AFP)
(Image: AFP)
advertisement

ജൂലൈ അവസാനം ഇറാന്റെ തലസ്ഥാനത്ത് ഹനിയയെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇസ്രായേൽ ആണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഒരു പരിപാടിയിൽ മന്ത്രി പരസ്യമായി സമ്മതിക്കുകയായിരുന്നു. "ഇസ്രായേലിനെതിരെ ഉയർത്തുന്ന ആരുടെയും കൈ വെട്ടിമാറ്റപ്പെടും, ഐഡിഎഫിന്റെ (ഇസ്രായേൽ സൈന്യം) നീണ്ട കൈ അവരെ പ്രഹരിക്കുകയും ഉത്തരവാദികളെ പാഠം പഠിപ്പിക്കുകയും ചെയ്യും," കാറ്റ്സ് പറഞ്ഞു.

Also Read- ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു

ഹനിയയെ കൊന്നതായി ഇസ്രായേൽ ഇതുവരെ സമ്മതിച്ചിരുന്നില്ലെങ്കിലും ഹമാസ് രാഷ്ട്രീയ നേതാവിന്റെ മരണത്തിന് പിന്നിൽ ഇസ്രായേലാണെന്നും ഇറാനും ഹമാസും കുറ്റപ്പെടുത്തിയിരുന്നു. ഗാസയിൽ വെടിനിർത്തലിനായുള്ള ഹമാസിന്റെ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഹനിയയെ ജൂലൈ 31 ന് ടെഹ്‌റാനിലെ ഒരു ഗസ്റ്റ്ഹൗസിൽ വെച്ച് കൊലപ്പെടുത്തിയത് ആഴ്ചകൾക്ക് മുമ്പ് ഇസ്രായേൽ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ്. ഒരു ദിവസം മുമ്പ്, ഇറാൻ പ്രസിഡന്റെ മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഹനിയ പങ്കെടുത്തിരുന്നു.

advertisement

സെപ്തംബർ 27 ന്, നസ്രല്ലയെ ബെയ്റൂട്ടിൽ വച്ച് ബോംബാക്രമണത്തിലാണ് ഇസ്രായേൽ വധിച്ചത്. ഒക്ടോബർ 16 ന് ഗാസയിൽ ഹനിയയുടെ പിൻഗാമിയായ സിൻവാർ കൊല്ലപ്പെട്ടു. 2023 ഒക്‌ടോബർ 7 ന് ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് തുടക്കമിട്ട ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരൻ സിൻവാറാണെന്ന് ഇസ്രായേൽ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Israel Defence Minister Israel Katz on Monday acknowledged that Israel had killed former Hamas chief Ismail Haniyeh in Tehran earlier this year, as he warned the military would “decapitate" the leadership of Yemen’s Houthi rebels.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ഹമാസ് തലവനെ ഇറാനിൽവച്ച് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി ഇസ്രായേൽ; യെമനിലെ ഹൂതി വിമതരുടെ തലയറുക്കുമെന്നും പ്രഖ്യാപനം
Open in App
Home
Video
Impact Shorts
Web Stories