TRENDING:

ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ തുരങ്കവും ഹമാസിന്റെ ആയുധശേഖരവും കണ്ടെത്തിയെന്ന് ഇസ്രായേല്‍

Last Updated:

ആശുപത്രിയിലെ ഔട്ട് ഡോര്‍ പ്രദേശത്തുള്ള തുരങ്കത്തിന്റെ പ്രവേശന കവാടം ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ ഹമാസ് സംഘം ഉപയോഗിച്ചിരുന്ന തുരങ്കം കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം. ആശുപത്രിയിലെ ഔട്ട് ഡോര്‍ പ്രദേശത്തുള്ള തുരങ്കത്തിന്റെ പ്രവേശന കവാടം ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു. കോണ്‍ക്രീറ്റും മരക്കഷണങ്ങളും കൊണ്ട് ചുറ്റപ്പെട്ട ആഴത്തിലുള്ള ഒരു ദ്വാരത്തിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്.
അല്‍-ഷിഫ ആശുപത്രിയില്‍ നിന്നും കണ്ടെടുത്ത ആയുധശേഖരം
അല്‍-ഷിഫ ആശുപത്രിയില്‍ നിന്നും കണ്ടെടുത്ത ആയുധശേഖരം
advertisement

കൂടാതെ ആയുധങ്ങള്‍ നിറച്ച ഒരു വാഹനം ആശുപത്രി പരിസരത്ത് നിന്ന് കണ്ടെത്തിയതായി സൈന്യം അറിയിച്ചു. ” എല്ലാം വെളിപ്പെട്ടു; അല്‍ ഷിഫ ആശുപത്രി സമുച്ചയത്തില്‍ നിന്നും ആയുധങ്ങള്‍ നിറച്ച വാഹനം ഇസ്രായേല്‍ സേന കണ്ടെത്തി. എകെ 47, ആര്‍പിജി, സ്‌നെപ്പര്‍ റൈഫിള്‍, ഗ്രനേഡ്, മറ്റ് സ്‌ഫോടക വസ്തുക്കള്‍, തുടങ്ങിയവയെല്ലാം ഈ വാഹനത്തിലുണ്ടായിരുന്നു,” ഇസ്രയേല്‍ സേന പുറത്തുവിട്ട സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.

ആരോപണം നിഷേധിച്ച് ഹമാസ്

ഹമാസ് ഒളിത്താവളമാക്കിയിരിക്കുന്ന ആശുപത്രിയാണ് അല്‍ ഷിഫയെന്ന് ആരോപിച്ച് ഇസ്രായേല്‍ സൈന്യം ആശുപത്രിയില്‍ തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഹമാസ് സങ്കേതമെന്ന് ആരോപിച്ച തുരങ്കത്തിന്റെ ചിത്രങ്ങള്‍ സൈന്യം വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം ആശുപത്രി മറയാക്കി ഹമാസ് പോരാളികള്‍ ആക്രമണം നടത്തുന്നുവെന്ന ആരോപണം വ്യാജമാണെന്ന് ആരോപിച്ച് ഹമാസ് വൃത്തങ്ങളും രംഗത്തെത്തി. അല്‍ ഷിഫ ആശുപത്രി മറയാക്കി ഹമാസ് പോരാളികള്‍ പ്രവര്‍ത്തിക്കുവെന്ന് യുഎസ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

advertisement

advertisement

തങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ വിശ്വാസമുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബിയും പറഞ്ഞു. ഇതേപ്പറ്റി കൂടുതല്‍ വിശദീകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ” അല്‍ ഷിഫ ആശുപത്രി കേന്ദ്രമാക്കി ഹമാസ് പോരാളികള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഞങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികളുടെ വിലയിരുത്തല്‍. ജനങ്ങളുടെയും ആശുപത്രിയിലെ രോഗികളുടെയും ജീവനക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തിയാണിത്. ഞങ്ങളുടെ ഇന്റലിജന്‍സ് വൃത്തങ്ങളുടെ വിലയിരുത്തലില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.

സഹായം നിലച്ചു

ഗാസ സിറ്റി ഉള്‍പ്പെടെയുള്ള ഗാസയുടെ വടക്കന്‍ പ്രദേശം ഇസ്രായേല്‍ നിയന്ത്രണത്തിലായതായാണ് സൂചന. തെക്കന്‍ പ്രദേശങ്ങളിലേക്ക് കൂടി ആക്രമണം വ്യാപിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുമുണ്ട്. ഇസ്രായേലിന്റെ ഇത്തരമൊരു നീക്കം ഈ മേഖലയിലെ ആളുകളെ ഗുരുതരമായി ബാധിക്കുമെന്ന് ആഗോള സഹായ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തകരാറിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് ഇസ്രായേല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

advertisement

advertisement

ഇറക്കുമതി ചെയ്യുന്ന ഇന്ധനം ഹമാസ് ആക്രമണത്തിനായി പ്രയോജനപ്പെടുത്തുമെന്നാണ് ഇസ്രായേല്‍ നല്‍കുന്ന വിശദീകരണം. ആശയവിനിമയ സംവിധാനങ്ങളുടെ തകരാറും, ഇന്ധനക്ഷാമവും പലസ്തീന്‍ അഭയാര്‍ത്ഥികളെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യൂഎ) അറിയിച്ചു. ഇതോടെ അവശ്യ സേവനങ്ങള്‍ എത്തിക്കുന്നതില്‍ തടസം നേരിടുന്നുണ്ടെന്നും ഏജന്‍സി അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

” ഇന്ധനക്ഷാമം ഇനിയും തുടര്‍ന്നാല്‍ ആളുകൾ മരിച്ച് വീഴും. അധികം വൈകാതെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരും,” യുഎന്‍ആര്‍ഡബ്ല്യൂഎ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലാസാര്‍നി പറഞ്ഞു. ഒക്ടോബര്‍ 7നാണ് ഇസ്രയേല്‍-ഹമാസ് പോരാട്ടം ആരംഭിച്ചത്. 1200ലധികം ഇസ്രായേലി പൗരന്‍മാരാണ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പിന്നീട് നടന്ന സംഘര്‍ഷത്തില്‍ നിരവധി പലസ്തീനിയന്‍ പൗരന്‍മാരും കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ 11,500 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗാസയിലെ ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ തുരങ്കവും ഹമാസിന്റെ ആയുധശേഖരവും കണ്ടെത്തിയെന്ന് ഇസ്രായേല്‍
Open in App
Home
Video
Impact Shorts
Web Stories