TRENDING:

എഐ മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഇസ്രായേല്‍; 995.48 കോടി രൂപ നീക്കിവെയ്ക്കും

Last Updated:

എഐ മേഖലയിലുള്ള മികച്ച ഗവേഷണം ഉറപ്പാക്കുന്നതിന് വിപുലമായ ഡിഗ്രി സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യാനും അതോറിറ്റി പദ്ധതിയിടുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) മേഖലയില്‍ വൻ നിക്ഷേപം നടത്താനൊരുങ്ങി ഇസ്രായേൽ (Israel). എഐ മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമായി 995.48 കോടി രൂപ (ഏകദേശം 133 മില്യൺ യുഎസ് ഡോളർ) ഇസ്രായേൽ നീക്കിവെയ്ക്കുമെന്നാണ് റിപ്പോർട്ട്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

സർക്കാർ മന്ത്രാലയങ്ങളെയും പ്രാദേശിക അധികാരികളെയും പിന്തുണയ്ക്കുന്നതിനായി ഒരു വിജ്ഞാന കേന്ദ്രം സൃഷ്ടിക്കുമെന്നും പൊതുമേഖലയിലെ എഐ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നിക്ഷേപം നടത്തുമെന്നും ഇസ്രായേൽ ഇന്നൊവേഷൻ അതോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

കൂടാതെ ഒരു ദേശീയ എഐ ഗവേഷണ സ്ഥാപനം സ്ഥാപിക്കുന്നതിനും അതോറിറ്റി പിന്തുണ നൽകുമെന്നും വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

ഇതിനുപുറമേ സൈന്യത്തിനുള്ളിൽ പ്രത്യേക എഐ പരിശീലന പരിപാടികൾ വികസിപ്പിച്ച് അന്താരാഷ്ട്ര വിദഗ്ധരെ ഇസ്രായേലിലേക്ക് ആകർഷിക്കുന്നതിലൂടെ മനുഷ്യ മൂലധനം ശക്തിപ്പെടുത്താനും ഇസ്രായേൽ ലക്ഷ്യമിടുന്നു. അതോടൊപ്പം എഐ മേഖലയിലുള്ള മികച്ച ഗവേഷണം ഉറപ്പാക്കുന്നതിന് വിപുലമായ ഡിഗ്രി സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യാനും അതോറിറ്റി പദ്ധതിയിടുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Israel to make huge investment in AI sector. To set aside more than 995 crores

മലയാളം വാർത്തകൾ/ വാർത്ത/World/
എഐ മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഇസ്രായേല്‍; 995.48 കോടി രൂപ നീക്കിവെയ്ക്കും
Open in App
Home
Video
Impact Shorts
Web Stories