ഇറാൻ ടി.വി. അല്പ സമയത്തിനകം നിശ്ശബ്ദമാകുമെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ വെല്ലുവിളിക്ക് പിന്നാലെയായിരുന്നു ആക്രമണം. ഒരു അവതാരക ഇസ്രായേലിനെതിരെ തത്സമയം വിമർശനങ്ങൾ നടത്തുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോംബ് വീണതിന് പിന്നാലെ വാർത്താ അവതാരക സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും കാണാം. അവതാരകയായ സഹർ ഇമാമി അല്പസമയത്തേയ്ക്ക് ഓഫ് എയർ ആയി. എന്നാൽ അല്പ സമയത്തിനകം അവർ സ്റ്റുഡിയോയിൽ തിരിച്ചെത്തി ബ്രോഡ്കാസ്റ്റിംഗ് തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
advertisement
സംഭവത്തിന് ഒരു മണിക്കൂർ മുമ്പ്, ടെഹ്‌റാന്റെ ടിവി സ്റ്റുഡിയോകൾ സ്ഥിതി ചെയ്യുന്ന ഭാഗം ഒഴിപ്പിക്കാൻ ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 16, 2025 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്ത് ഇസ്രയേൽ ആക്രമണം; തത്സമയ സംപ്രേഷണത്തിനിടെ അവതാരക ഇറങ്ങിയോടി