കരാറിന്റെ ആദ്യഘട്ടമായി ഇസ്രയേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട 19 വയസ്സിന് താഴെയുള്ള എല്ലാ പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേൽ മോചിപ്പിക്കും. 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലിന് മേല്‍ ആക്രമണം നടത്തിയത്. അന്ന് 1200ലേറെ ഇസ്രയേലികള്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 250ലേറെപ്പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിന് മറുപടിയായാണ് ഇസ്രയേല്‍ യുദ്ധമാരംഭിച്ചത്. വെടിനിർത്തൽ കരാറിന് ധാരണയായെന്നു വ്യാഴാഴ്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി അറിയിച്ചെങ്കിലും ഇനിയും പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്ന് ഇസ്രയേൽ നിലപാടെടുത്തത് പ്രതിസന്ധിയിലാക്കിയിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 18, 2025 8:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസയിൽ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭാ യോഗം; നാളെ മുതൽ പ്രാബല്യത്തിൽ