TRENDING:

മോഷണത്തിനിടെ ഗ്രീക്ക് മിത്തോളജി പുസ്തകം വായിച്ചിരുന്ന കള്ളൻ പിടിയിൽ;പുസ്തകം കൊടുക്കാമെന്ന് എഴുത്തുകാരൻ

Last Updated:

ഉറക്കത്തിനിടെ ഞെട്ടിയുണര്‍ന്ന 71-കാരനായ വീട്ടുടമ പുസ്തകം വായിച്ചിരുന്ന കള്ളനെ കാണുകയായിരിന്നു. ഇറ്റലിയിലെ റോമിലാണ് സംഭവം നടക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റോം: മോഷണത്തിനിടെ പുസ്തകം വായിച്ചിരുന്ന കള്ളന്‍ പിടിയിലായി. ഗ്രീക്ക് പുരാണത്തെ കുറിച്ചുള്ള പുസ്തകം വായിച്ചിരിക്കുമ്പോഴാണ് 38-കാരനായ കള്ളന് പിടിവീണത്.ഉറക്കത്തിനിടെ ഞെട്ടിയുണര്‍ന്ന 71-കാരനായ വീട്ടുടമ പുസ്തകം വായിച്ചിരുന്ന കള്ളനെ കാണുകയായിരിന്നു. ഇറ്റലിയിലെ റോമിലാണ് സംഭവം നടക്കുന്നത് .വീട്ടുടമ കണ്ടതിനെത്തുടർന്ന് കള്ളന്‍ ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വൈകാതെ ഇയാൾ പോലീസ് പിടിയിൽ അകപ്പെട്ടു.ഒരു പരിചയക്കാരനെ കാണാനായാണ് താന്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറിയത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
advertisement

ഗ്രീക്ക് കവിയായ ഹോമറുടെ ഇലിയഡ് എന്ന ഇതിഹാസ കാവ്യത്തെക്കുറിച്ച് ഇറ്റാലിയന്‍ എഴുത്തുകാരനായ ജിയോവന്നി നുച്ചി എഴുതിയ ദി ഗോഡ്‌സ് അറ്റ് സിക്‌സ് ഒക്ലോക്ക് എന്ന പുസ്തകമാണ് കള്ളന്‍ മോഷണം പോലും മറന്ന് വായിച്ചത്. അറസ്റ്റിലായ കള്ളന് പുസ്തകത്തിന്റെ ഒരു കോപ്പി നല്‍കണമെന്നും അയാള്‍ അത് വായിച്ച് പൂര്‍ത്തിയാക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന്, വാര്‍ത്ത അറിഞ്ഞ ജിയോവന്നി നുച്ചി പറഞ്ഞു.ഗ്രീക്ക് പുരാണത്തിലെ കള്ളന്മാരുടെ സംരക്ഷകനായ ദൈവമായ ഹെര്‍മീസാണ് നുച്ചിയുടെ പ്രിയപ്പെട്ട കഥാപാത്രമെന്നതും സംഭവത്തിന്റെ കൗതുകം വർധിപ്പിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

summary:A would-be burglar in Rome was arrested after pausing mid-robbery to read a book on Greek mythology. The 38-year-old allegedly entered a flat in the Prati district of the Italian capital through a balcony but got sidetracked when he found a book about Homer's Iliad on a bedside table.

മലയാളം വാർത്തകൾ/ വാർത്ത/World/
മോഷണത്തിനിടെ ഗ്രീക്ക് മിത്തോളജി പുസ്തകം വായിച്ചിരുന്ന കള്ളൻ പിടിയിൽ;പുസ്തകം കൊടുക്കാമെന്ന് എഴുത്തുകാരൻ
Open in App
Home
Video
Impact Shorts
Web Stories