TRENDING:

ടിവി ഷോയിൽ ലൈംഗിക പരാമര്‍ശം നടത്തിയ പങ്കാളിയുമായുള്ള ബന്ധം ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണി ഉപേക്ഷിച്ചു

Last Updated:

പത്ത് വർഷം നീണ്ടുനിന്ന ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള എന്റെ ബന്ധം ഇവിടെ അവസാനിക്കുന്നുവെന്ന് ജോർജിയ മെലോണി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ടിവി ജേണലിസ്റ്റ് ആൻഡ്രിയ ജിയാംബ്രൂണോയുമായി വേർപിരിഞ്ഞു. അടുത്തിടെ നടന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ  ജിയാംബ്രൂണോ നടത്തിയ ലൈംഗികപരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ജോർജിയ മെലോണി ജിയാംബ്രൂണോയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ജോർജിയ മെലോണി
ജോർജിയ മെലോണി
advertisement

‘പത്ത് വർഷം നീണ്ടുനിന്ന ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള എന്റെ ബന്ധം ഇവിടെ അവസാനിക്കുന്നു,ഞങ്ങളുടെ പാതകൾ കുറച്ചുകാലമായി വ്യതിചലിച്ചു, അത് അംഗീകരിക്കേണ്ട സമയമായി’ – ജോര്‍ജിയ മെലോണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ജിയാംബ്രൂണോയുമായുള്ള ബന്ധത്തിൽ മെലോണിയക്ക് ഏഴ് വയസുള്ള ഒരു മകളുണ്ട്.

മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയും മെലോണിയുടെ സഖ്യകക്ഷി നേതാവുമായിരുന്ന അന്തരിച്ച സിൽവിയോ ബെർലുസ്കോണിയുടെ അവകാശികളുടെ ഉടമസ്ഥതയിലുള്ള MFE മീഡിയ ഗ്രൂപ്പിന്റെ ഭാഗമായ ചാനൽ സംപ്രേഷണം ചെയ്യുന്ന ഒരു വാർത്താ പരിപാടിയുടെ അവതാരകനാണ് ജിയാംബ്രൂണോ.

അടുത്തിടെ മറ്റൊരു മാധ്യമസ്ഥാപനം വിവാദമായ  ജിയാംബ്രൂണോയുടെ പ്രോഗ്രാമിൽ നിന്നുള്ള ചില രംഗങ്ങൾ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. പരിപാടിക്കിടെ മോശം വാക്കുകൾ ഉപയോഗിക്കുകയും സഹപ്രവര്‍ത്തകയോട് സഭ്യമല്ലാത്ത വിധം സംസാരിക്കുകയും ചെയ്തതതിനെതിരെ ജിയാംബ്രൂണോയ്ക്ക് നേരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരു കൂട്ടബലാത്സംഗ കേസിനെത്തുടർന്ന് ഇരയെ കുറ്റപ്പെടുത്തുന്ന അഭിപ്രായങ്ങളുടെ പേരിൽ ജിയാംബ്രൂണോ കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ടിവി ഷോയിൽ ലൈംഗിക പരാമര്‍ശം നടത്തിയ പങ്കാളിയുമായുള്ള ബന്ധം ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണി ഉപേക്ഷിച്ചു
Open in App
Home
Video
Impact Shorts
Web Stories