തീരപ്രദേശമായ ഇഷികാവ പ്രിഫെക്ചറിലെ വാജിമ നഗരത്തില്‍ 1.2 മീറ്റര്‍ ഉയരത്തില്‍ തിരയടിച്ചതായി സ്ഥിരീകരിച്ചതായി ജാപ്പനീസ് മാധ്യമമായ എന്‍എച്ച്‌കെ റിപോര്‍ട്ട് ചെയ്തു. ആണവനിലയങ്ങളില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
Also read-ന്യൂനമര്‍ദം ശക്തിപ്രാപിക്കും; കേരളത്തില്‍ 4 ദിവസം മഴ; തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട്
നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുസു നഗരത്തില്‍ സൂനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ജാഗ്രത നിർദേശത്തിന്റെ ഭാഗമായി ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറി താമസിക്കാൻ അധികൃതർ മുന്നറിയിപ്പ് നല്‍കി. ജപ്പാന്‍ തീരത്തു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 300 കിലോമീറ്റര്‍ വരെ സൂനാമിത്തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായ പസിഫിക്ക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.