ഫിലാഡല്‍ഫിയയിലെ വുര്‍ഡ് റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഈ അവകാശവാദം നടത്തിയത്. '' ഒരു കറുത്തവര്‍ഗക്കാരനായ പ്രസിഡന്റിനൊപ്പം സേവനമനുഷ്ഠിച്ച ആദ്യത്തെ വൈസ് പ്രസിഡന്റ്, ആദ്യത്തെ കറുത്തവര്‍ഗക്കാരി, സുപ്രീം കോടതിയിലെ ആദ്യ കറുത്തവര്‍ഗക്കാരിയായ വനിത എന്നതില്‍ ഞാൻ അഭിമാനിക്കുന്നു,'' ബൈഡന്‍ അഭിമുഖത്തിനിടെ പറഞ്ഞതായി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. 2008ലും 2020ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ചരിത്രം സൃഷ്ടിച്ച ബറാക് ഒബാമയെയും കമലാ ഹാരിസിനെക്കുറിച്ചാണ് ബൈഡന്‍ ഉദ്ദേശിച്ചത്. ആദ്യത്തെ കറുത്തവര്‍ഗക്കാരനായ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ്. കറുത്തവര്‍ഗക്കാരിയായ ആദ്യ വൈസ് പ്രസിഡന്റും ആ പദവിയിലെത്തുന്ന ആദ്യ വനിതയുമാണ് കമലാ ഹാരിസ്. 2009 മുതല്‍ 2017 വരെയുള്ള ഒബാമയുടെ ഭരണ കാലയളവില്‍ ജോ ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നു.
advertisement
2022ല്‍ തന്റെ ഭരണകൂടം നിയമിച്ച ആദ്യത്തെ കറുത്തവര്‍ഗക്കാരിയായ സ്ത്രീ കേതന്‍ജി ബ്രൗണ്‍ ജാക്‌സണെ ഉദ്ദേശിച്ചാണ് സുപ്രീം കോടതിയെ സംബന്ധിച്ച് ബൈഡന്‍ നടത്തിയ പരാമര്‍ശം. ഇതേ അഭിമുഖത്തിനിടെ താന്‍ കുട്ടിയായിരുന്നപ്പോള്‍ ഡെലവെയര്‍ സംസ്ഥാനത്തുനിന്ന് സംസ്ഥാന വ്യാപകമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് താനെന്നും അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നു. 1973 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 36 വര്‍ഷം ഡെലവയറിനെ പ്രതിനിധീകരിച്ച് യുഎസ് സെനറ്റില്‍ ബൈഡന്‍ ഉണ്ടായിരുന്നു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ സംവാദത്തിലും ബൈഡന്‍ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഭിമുഖത്തിലും നാക്കുപിഴ ഉണ്ടായിരിക്കുന്നത്. രണ്ടാം തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് ആശങ്കകള്‍ ഇത് ഉയര്‍ത്തുന്നുണ്ട്. സമ്മര്‍ദം വര്‍ധിക്കുന്നുണ്ടെങ്കിലും വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ അടുത്തതവണയും പ്രസിഡന്റായി തുടരാനുള്ള തന്റെ ദൃഢനിശ്ചയം അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.