അബു ഹയാൻ എന്ന പേരിലാണ് കാസർകോട് സ്വദേശിയായ ഇജാസ് ഐ.എസിൽ അറിയപ്പെടുന്നത്. അബു റവാഹ (ഇന്ത്യ), ഖൈബർ (അഫ്ഗാനിസ്ഥാൻ) സാദ് (ഇറാൻ), അബു അലി (പാകിസ്ഥാൻ), അഹ്മദ് (തജികിസ്ഥാൻ), അബു നോവ (ഇന്ത്യ), - ഡോ. അബു ഹയാൻ (ഇന്ത്യ), ഖാരി ഒസാമ (ഇറാൻ), അബുബക്കർ (തജികിസ്ഥാൻ), ഇസ്മായിൽ (തജികിസ്ഥാൻ), ഇദ്രിസ് (തജികിസ്ഥാൻ) എന്നിവരാണ് ചാവേർ ആക്രമണത്തിൽ പങ്കെടുത്തത്. ഇവർ കൊല്ലപ്പെട്ടെന്ന് ഐ.എസ് വൃത്തങ്ങൾ സ്ഥിരീകരിച്ചതിന്റെ തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു.
advertisement
TRENDING:Big Breaking | അഫ്ഗാനിസ്ഥാൻ ജയിലിൽ 29 പേരെ കൊന്ന IS ചാവേറാക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഡോക്ടർ[NEWS]ജലാലാബാദിലെ IS ചാവേറാക്രമണത്തിന് നേതൃത്വം നല്‍കിയ ഈ മലയാളി ഡോക്ടർ ആരാണ്?[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]
കാബുളില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെയുള്ള ജയിലിന് നേരെ ഞായറാഴ്ചയാണ് ആക്രമണം നടന്നത്. 29 പേര്‍ കൊല്ലപ്പെടുകയും അന്‍പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് ജയിലിന് മുന്നില്‍ കാര്‍ ബോംബ് സ്‌ഫോടനം നടന്നു. ഇതിനു പിന്നാലെഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ത്തു.
2016ല്‍ മസ്‌ക്കത്ത് വഴിയാണ് ഇജാസും കുടുംബവും അഫ്ഗാനിസ്ഥാനിലേയ്ക്കു കടന്നത്. ഇജാസിന്റെ ഭാര്യയും കുട്ടിയും അഫ്ഗാൻ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്.