ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ജയിലിൽ 29 പേരെ കൊലപ്പെടുത്തിയ ഐ.എസ് ആക്രമണത്തിൽ ചാവേറായി പൊട്ടിത്തെറിച്ചത് മലയാളി. കാസർകോട് കല്ലുകെട്ടിയ പുരയിൽ ഇജാസ് ആണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഇയാളുടെ ഭാര്യ റാഹില അഫ്ഗാൻ പാട്ടാളത്തിന്റെ കസ്റ്റഡിയിലാണ്.
ഞായറാഴ്ചയാണ് അഫ്ഗാനിലെ ജലാബാദ് ജയിലിന് മുന്നിൽ കാര്‍ പൊട്ടിത്തെറിച്ചത്. ഇതിന് പിന്നാലെ ഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപത്തൊൻപതോളം പേർ കൊല്ലപ്പെടുകയും നാൽപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Breaking: top intelligence sources reveal that the suicide bomber in Jalalabad jail attack in Afghanistan is Kalukettiya Purayil Ijas from Kasargod, Kerala. pic.twitter.com/ncJLEbjK4X
അഫ്ഗാൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ പത്ത് ഐഎസ് ഭീകരരെ കൊലപ്പെടുത്തിയിരുന്നു.2016-ൽ ഹൈദരാബാദിൽ നിന്നും മസ്കറ്റിൽ എത്തിയ ശേഷമാണ് ഇജാസ് അഫ്ഗാനിസ്ഥാനിലെത്തിയത്. ഇയാളുടെ ഭാര്യയും കുട്ടിയും അഫ്ഗാൻ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.