ഖലിസ്ഥാൻ ഭീകരവാദികൾ അതിരുകടന്നു എന്നും ആക്രമണ സംഭവം കാനഡയിൽ വളർന്നുവരുന്ന ഖലിസ്ഥാൻ തീവ്രവാദത്തെയാണ് കാണിക്കുന്നതെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് കാനഡയിലെ എം.പിയായ ചന്ദ്ര ആര്യ പറഞ്ഞു. കാനഡയുടെ രാഷ്ട്രീയത്തിന് പുറമെ നിയമ നിർവഹണ സംവിധാനത്തിലേക്കും ഖലിസ്ഥാൻ ഭീരകരർ നുഴഞ്ഞുകയറിയെന്ന റിപ്പോർട്ടൽ സത്യമുള്ളതായി ഈ അക്രമസംഭവങ്ങൾ കാണുമ്പോൾ തോനുന്നു എന്നും ചന്ദ്ര ആര്യ പറഞ്ഞു. കാനഡയുടെ ആവിഷ്‌കാര സ്വാതന്ത്ര്യ നിയമങ്ങൾ ഖാലിസ്ഥാനി തീവ്രവാദികൾ മുതലെടുക്കുകയാണെന്നും അവർക്ക് “സൗജന്യ പാസ്” ലഭിക്കുന്നുണ്ടെന്നും കനേഡിയൻ പാർലമെൻ്റ് അംഗം ആശങ്ക പ്രകടിപ്പിച്ചു.
advertisement
കനേഡിയൻ പ്രതിപക്ഷ നേതാവായ പിയറി പൊയ്ലിവറും അക്രമണത്തെ അപലപിച്ച് രംഗത്തെത്തി. കാനഡയിലുള്ളവർക്ക് അവരുടെ വിശ്വാസങ്ങൾ സമാധാനത്തോടെ ആചരിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 04, 2024 7:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കാനഡയിലെ ഹിന്ദു ക്ഷേത്രത്തിൽ വിശ്വാസികൾക്കു നേരെ ഖലിസ്ഥാൻ ഭീകരരുടെ ആക്രമണം