സ്കൈ ന്യൂസിന്റെ കഴിഞ്ഞ ചർച്ചയിൽ പാകിസ്ഥാൻ വാർത്താവിതരണ വകുപ്പ് മന്ത്രി അത്തൌള്ള തരാറും പങ്കെടുത്തിരുന്നു. ചർച്ചയിൽ പാകിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് അഭയം നൽകുന്ന രാജ്യമാണെന്ന ആരോപണത്തെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു. പാകിസ്ഥാനിൽ തീവ്രവാദികളുടെ ക്യാമ്പുകളൊന്നും പ്രവർത്തിക്കുന്നില്ലെന്നായിരുന്നും പാകിസ്ഥാൻ തീവ്രവാദത്തിന്റെ ഇരയാണെന്നുമായിരുന്നു തരാർ പറഞ്ഞത്. എന്നാൽ കുറച്ച് ദിവസം മുൻപ് നടന്ന ചർച്ചയിൽ പാക് പ്രതിരോധമന്ത്രി നേരെ മറിച്ചാണ് പറഞ്ഞതെന്ന് യാൽഡ തരാറിനെ ഓർമ്മിപ്പിച്ചു.
ഒരാഴ്ച മുമ്പ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞ കാര്യമാണ് യാൽഡ, തരാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പതിറ്റാണ്ടുകളായി ഭീകര ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും പ്രോക്സികളായി ഉപയോഗിക്കുകയും ചെയ്യുന്ന നയമാണ് പാകിസ്ഥാൻ പിന്തുടരുന്നതെന്നും ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ഞങ്ങൾ അമേരിക്കയ്ക്കുവേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്തുവരികയാണെന്നും അതൊരു തെറ്റായിരുന്നു എന്നുമാണ് ഖ്വാജ ആസിഫ് പറഞ്ഞത്.
advertisement
വാസ്തവത്തിൽ പാകിസ്ഥാൻ ഇരട്ടത്താപ്പ് കളിക്കുന്നുവെന്ന് ആരോപിച്ച് 2018 ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്ഥാനുള്ള സൈനിക സഹായം നിർത്തലാക്കിയിരുന്നു.അതിനാൽ പാകിസ്ഥാനിൽ തീവ്രവാദ ക്യാമ്പുകൾ ഇല്ലെന്ന് പറയുമ്പോൾ, അത് ജനറൽ പാരിസ് മുഷറഫ് പറഞ്ഞതിനും, ബേനസീർ ഭൂട്ടോ പറഞ്ഞതിനും, പാക് പ്രതിരോധ മന്ത്രി ഒരു ആഴ്ച മുമ്പ് പറഞ്ഞതിനും എതിരാണെന്നും യാൽഡ ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ജനിച്ച ഹക്കീം കുടുംബത്തോടൊപ്പം അഭയാർത്ഥിയായാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്.
നിലവിൽ സ്കൈ ന്യൂസിന്റെ അവതാരികയായ യാൽഡ The World with Yalda Hakim എന്ന പരിപാടിയാണ് അവതരിപ്പിക്കുന്നത്. ഇസ്രായേൽ-ഗാസ, ഉക്രെയ്ൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ഡാർഫർ എന്നിവയുൾപ്പെടെ യുദ്ധമുഖങ്ങളിൽ നിന്ന് അവർ തത്സമയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രസിഡന്റ് സെലെൻസ്‌കി, ആന്റണി ബ്ലിങ്കൻ, ബിൽ ക്ലിന്റൺ, ജസ്റ്റിൻ ട്രൂഡോ, ഷെയ്ഖ് ഹസീന, ജോക്കോ വിഡോഡോ, അഷ്‌റഫ് ഘാനി തുടങ്ങിയ ലോക നേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. 2023-ൽ സ്കൈയിൽ ചേരുന്നതിന് മുമ്പ്, അവർ ബിബിസി ന്യൂസ് ചാനലിലെ മുഖ്യ അവതാരകയായിരുന്നു. കൂടാതെ ബിബിസി വേൾഡ് ന്യൂസിൽ ഇംപാക്റ്റ് വിത്ത് യാൽഡ ഹക്കിം എന്ന പരിപാടി അവതാരകയായിരുന്നു. ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് മുതൽ യെമനിലെ മനുഷ്യക്കടത്ത്, യുഎസിലെ തിരഞ്ഞെടുപ്പ് ഇടപെടൽ വരെയുള്ള വിഷയങ്ങളെക്കുറിച്ച് ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. സ്കോളർഷിപ്പുകൾ വഴി അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി യാൽഡ ഹക്കിം ഫൗണ്ടേഷൻ സ്ഥാപിച്ചു.