1975-ൽ കിർഗിസ്ഥാൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോഴാണ് പ്രതിമ സ്ഥാപിച്ചത്. ഓഷ് നഗരത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായണ് പ്രതിമ പൊളിച്ചു നീക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. സെന്റ് പീറ്റേഴ്‌സ്ബർഗ്, ബെൽഗൊറോഡ് തുടങ്ങിയ റഷ്യൻ നഗരങ്ങളിൽ ലെനിന്റെ പ്രതിമകൾ പൊളിക്കുകയോ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടെന്നും ഈ നീക്കം രാഷ്ട്രീയവൽക്കരിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.
നഗരത്തിന്റെ പുനർവികസന പദ്ധതി പ്രകാരം, പ്രതിമയ്ക്ക് പകരം ഒരു വലിയ ദേശീയ പതാക സ്തംഭം സ്ഥാപിക്കും. തലസ്ഥാനമായ ബിഷ്കെക്കിൽ മുമ്പ് ലെനിൻ പ്രതിമ മാറ്റി ഇത്തരത്തിൽ കൊടിമരം സ്ഥാപിച്ചിരുന്നു. റഷ്യ സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ സ്മാരകം മോസ്കോയിലെ ഒരു പ്രധാന സബ്‌വേ സ്റ്റേഷനിൽ അനാച്ഛാദനം ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് റഷ്യയുടെ പ്രധാന സഖ്യകക്ഷിയായ കിർഗിസ്ഥാൻ മറ്റൊരു സോവിയറ്റ് നേതാവായ ലെനിന്റെ പ്രതിമ നീക്കം ചെയ്തത്.
advertisement