TRENDING:

സമ്പന്നര്‍ക്ക് 90 ശതമാനം നികുതി, വിരമിക്കല്‍ പ്രായം 60 ആയി കുറയ്ക്കും; വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് ഫ്രാന്‍സിലെ ഇടതുപക്ഷം

Last Updated:

സമ്പന്നർക്ക് 90 ശതമാനം നികുതി ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ തങ്ങൾ നടപ്പാക്കുമെന്ന് എൻപിഎഫ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫ്രഞ്ച് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻപിഎഫ്) മുന്നിൽ എത്തിയതോടെ പ്രധാനമന്ത്രി പദം ഉൾപ്പെടെയുള്ള പാർലമെന്റ് പദവികൾ ചർച്ചയാകുന്നു. മുന്നിൽ എത്തിയെങ്കിലും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകളുടെ ഭൂരിപക്ഷം ഇടത് സഖ്യത്തിന് നേടാനായില്ല.
advertisement

577 അംഗങ്ങളുള്ള ഫ്രഞ്ച് അധോസഭയില്‍ കേവലഭൂരിപക്ഷം തികയ്ക്കാന്‍ 289 സീറ്റുകള്‍ നേടണം. നിലവില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ലയെന്നതാണ് വസ്തുത.

അതേസമയം, സമ്പന്നർക്ക് 90 ശതമാനം നികുതി ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ തങ്ങൾ നടപ്പാക്കുമെന്ന് എൻപിഎഫ് അറിയിച്ചു. തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിലുള്ള മധ്യപക്ഷ സഖ്യം രണ്ടാം സ്ഥാനത്തും മറൈൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.

ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എല്ലാം നടപ്പാക്കാൻ കഴിയുന്ന ഇടതുപക്ഷത്തിലെ പാർലമെന്റ് അംഗത്തെ പ്രധാനമന്ത്രിയായി നിയമിക്കാൻ പ്രസിഡന്റ് തയ്യാറാകണമെന്ന് എന്‍പിഎഫിലെ സഖ്യകക്ഷിയായ ഫ്രാന്‍സ് അണ്‍ബൗഡ് പാര്‍ട്ടി നേതാവ് മാനുവൽ ബോംപാർഡ് പറഞ്ഞു.

advertisement

എന്നാല്‍, ഭൂരിപക്ഷം നേടുന്നതിനായി എന്‍പിഎഫ് മറ്റ് പാര്‍ട്ടികളുമായി ധാരണയില്‍ എത്തുമെന്നും അതല്ല ഇടതുസഖ്യം പിളരുമെന്നുള്ള അഭ്യൂഹങ്ങളും പരക്കുകയാണ്.

വേതനം ഉയർത്തും, ആവശ്യ ഭക്ഷണം, വൈദ്യുതി, ഗ്യാസ്, പെട്രോൾ എന്നിവയുടെ വില നിയന്ത്രണം, വിരമിക്കൽ പ്രായം 60 ആയി കുറയ്ക്കും, മൂന്നര കോടിയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് 90 ശതമാനം നികുതി ഏർപ്പെടുത്തും, ഹരിതോര്‍ജ മേഖലയിലും പൊതു സേവനങ്ങളിലും നിക്ഷേപങ്ങൾ വർധിപ്പിക്കും എന്നിവയാണ് ഇടതുപക്ഷ സഖ്യം മുന്നോട്ട് വയ്ക്കുന്ന പ്രധാന വാഗ്ദാനങ്ങൾ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വലതുപക്ഷത്തിന്റെ മുന്നേറ്റം തടയാനുള്ള നീക്കം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തുമെങ്കിലും ജോ ലിക് മെലാഷോയുടെ നേതൃത്വത്തിലുള്ള ഫ്രാൻസ് അണ്‍ബൗഡ് പാര്‍ട്ടിയുമായി സഹകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇടതുപക്ഷ സഖ്യത്തിലെ സോഷ്യലിസ്റ്റ്, ഗ്രീൻ പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ മാക്രോൺ ശ്രമിക്കുമെന്നാണ് വിവരം.

മലയാളം വാർത്തകൾ/ വാർത്ത/World/
സമ്പന്നര്‍ക്ക് 90 ശതമാനം നികുതി, വിരമിക്കല്‍ പ്രായം 60 ആയി കുറയ്ക്കും; വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് ഫ്രാന്‍സിലെ ഇടതുപക്ഷം
Open in App
Home
Video
Impact Shorts
Web Stories