TRENDING:

Che Guevara| കമ്മ്യൂണിസ്റ്റ് വിപ്ലവ നായകൻ ചെഗുവേരയുടെ ജന്മഗൃഹം വിൽപനയ്ക്ക്

Last Updated:

അർജന്റീനയിലെ റൊസാരിയോയിലെ 2580 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കമ്മ്യൂണിസ്റ്റ് വിപ്ലവ നായകൻ ഏണസ്റ്റോ ചെഗുവേരയുടെ ജന്മഗൃഹം വിൽപനയ്ക്ക്. അർജന്റീനയിലെ റൊസാരിയോയിലെ വീടാണ് നിലവിലെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ വിൽക്കുന്നത്. 2002ലാണ് 2580 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് ഫറൂഗിയ വാങ്ങുന്നത്.
advertisement

ഈ വീട് സാംസ്‌കാരിക കേന്ദ്രമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫറൂഗിയ വീട് 2002ല്‍ വാങ്ങിയത്‌. എന്നാല്‍ അത് നടന്നില്ല. എത്ര വിലയ്ക്കാണ് വീടു വില്‍ക്കാനുദ്ദേശിക്കുന്നതെന്ന് ഇദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഈ കാലത്തിനിടയില്‍ പ്രമുഖരായ ഒരുപാട് സന്ദര്‍ശകര്‍ ഉര്‍ക്വിസ തെരുവിനും എന്‍ട്രെ റയോസിനും ഇടയിലുള്ള ഈ വീട് കാണാന്‍ എത്തിയിട്ടുണ്ട്.

ഉറുഗ്വെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക, ഫിഡല്‍ കാസ്‌ട്രോയുടെ മക്കള്‍ തുടങ്ങിയവരും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. സന്ദര്‍ശകരില്‍ ഏറ്റവും പ്രമുഖന്‍ തെക്കേ അമേരിക്കയിലൂടെ ചെഗുവേര 1950കളിൽ നടത്തിയ മോട്ടോര്‍സൈക്കിള്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന ആല്‍ബര്‍ട്ടോ ഗ്രനഡോസായിരുന്നു.

advertisement

TRENDING:Lamborghini| 3.89 കോടി രൂപയ്ക്ക് വാങ്ങിയ ലംബോർഗിനി സൂപ്പർ കാർ 20 മിനിറ്റിനുള്ളിൽ ഇടിച്ചു തകർന്നു! [NEWS]ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ [PHOTOS]L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും [NEWS]

advertisement

സാമ്പത്തികമായി മോശമല്ലാത്ത  1928 ഒരു മധ്യവർത്തി കുടുംബത്തിലാണ് ചെഗുവേര ജനിച്ചത്. എന്നാൽ പിന്നീട് തെക്കൻ അമേരിക്കയിലെ ദാരിദ്ര്യവും പട്ടിണിയുമൊക്കെ അനുഭവിച്ചറിഞ്ഞത് ചെഗുവേരയെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടു. 1953-59 കാലഘട്ടത്തിൽ നടന്ന ക്യൂബൻ വിപ്ലവത്തിൽ ചെഗുവേര പ്രധാന പങ്കുവഹിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/World/
Che Guevara| കമ്മ്യൂണിസ്റ്റ് വിപ്ലവ നായകൻ ചെഗുവേരയുടെ ജന്മഗൃഹം വിൽപനയ്ക്ക്
Open in App
Home
Video
Impact Shorts
Web Stories