Lamborghini| 3.89 കോടി രൂപയ്ക്ക് വാങ്ങിയ ലംബോർഗിനി സൂപ്പർ കാർ 20 മിനിറ്റിനുള്ളിൽ ഇടിച്ചു തകർന്നു!

Last Updated:

കാർ ഉടമസ്ഥന്റെ കൈയിലെത്തി 20 മിനിറ്റിനുള്ളിലാണ് അപകടം

പുതുപുത്തൻ ലംബോർഗിനി ഹുറാകൻ സ്പൈഡർ സൂപ്പർ കാർ ഉടമസ്ഥന്റെ കൈയിലെത്തി 20 മിനിറ്റിനുള്ളിൽ റോഡിൽ ഇടിച്ചു തകർന്നു. 3.89 കോടി രൂപ വിലയുള്ള കാറാണ് വാങ്ങി മിനിറ്റുകൾക്കുള്ളിൽ അപകടത്തിൽപെട്ടത്. ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക് ഷെയറിലാണ് അപകടം.
കാർ മെക്കാനിക്കൽ തകരാറിനെ തുടർന്ന് ഹൈവേയുടെ മധ്യത്തിൽ നിന്നുപോവുകയായിരുന്നു. പിന്നാലെ വന്ന വാൻ കാറിലിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ വാൻ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒടുവിൽ റോഡ് അടച്ചശേഷമാണ് വാനിനെയും ലംബോർഗിനിയെയും അവിടെ നിന്ന് മാറ്റിയത്.
advertisement
ഹുറാകാന്‍ ഇവോ കൂപ്പെയിൽ നിന്ന് സ്പൈഡറിനെ വ്യത്യസ്തമാക്കുന്നത് തുറക്കാനാകുന്ന ടോപ്പ് റൂഫാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍പ്പോലും 17 സെക്കന്‍ഡുകൊണ്ട് കാറിലെ ടോപ്പ് റൂഫ് തുറക്കാന്‍ സാധിക്കും. ഇതിനായുള്ള ഇലക്ട്രോ-ഹൈഡ്രോളിക് റൂഫ് ഫോള്‍ഡിങ് മെക്കാനിസം വഴി വാഹനത്തിന്റെ ഭാരം 120 കിലോഗ്രാം ഉയര്‍ന്നിട്ടുണ്ട്.
advertisement
640 എച്ച്പി മാസീവ് പവറും 600 എന്‍എം ടോര്‍ക്കുമേകുന്ന 5.2 ലിറ്റര്‍ വി10 എന്‍ജിനാണ് ഇവോ സ്‌പൈഡറിനും കരുത്തേകുന്നത്. സെവന്‍ സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 3.1 സെക്കന്‍ഡില്‍ സ്‌പൈഡര്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്തും.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Lamborghini| 3.89 കോടി രൂപയ്ക്ക് വാങ്ങിയ ലംബോർഗിനി സൂപ്പർ കാർ 20 മിനിറ്റിനുള്ളിൽ ഇടിച്ചു തകർന്നു!
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement