TRENDING:

ലോകപ്രശസ്ത ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

Last Updated:

ലോകത്തിലെ ഏറ്റവും വലിയ ആഢംബര ഫാഷന്‍ ബ്രാന്‍ഡായ അര്‍മാനിയുടെ സ്ഥാപകനുമാണ് ജോർജിയോ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റോം: ലോകപ്രശസ്ത ഫാഷൻ ഡിസൈനറും 'അർമാനി എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ' സ്ഥാപകനുമായ ജോർജിയോ അർമാനി (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
News18
News18
advertisement

അതീവ ദുഃഖത്തോടെയാണ് അർമാനി ഗ്രൂപ്പ് അദ്ദേഹത്തിന്റെ വിയോഗവാർത്ത അറിയിച്ചത്. “അർമാനി ഗ്രൂപ്പിന്റെ സ്രഷ്ടാവും സ്ഥാപകനും ചാലകശക്തിയുമായിരുന്ന ജോർജിയോ അർമാനിയുടെ വിയോഗം അങ്ങേയറ്റം ദുഃഖത്തോടെ അറിയിക്കുന്നു,” ഗ്രൂപ്പ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

'കിംഗ് ജോർജിയോ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അർമാനി ഒരു മികച്ച ഡിസൈനർ എന്നതിലുപരി പ്രഗത്ഭനായ ഒരു ബിസിനസുകാരൻ കൂടിയായിരുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഷൂസുകൾ, വാച്ചുകൾ, ആഭരണങ്ങൾ, കണ്ണടകൾ, സൗന്ദര്യവർധക വസ്തുക്കൾ, ഹോം ഇന്റീരിയറുകൾ തുടങ്ങിയ വിവിധ മേഖലകളിൽ അദ്ദേഹം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഹോളിവുഡിലെ പ്രമുഖർക്കിടയിൽ അദ്ദേഹത്തിന്റെ ഡിസൈനുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

advertisement

അർമാനിയുടെ ഭൗതികശരീരം സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ മിലാനിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് അർമാനി ഗ്രൂപ്പ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോകത്തിലെ ഏറ്റവും വലിയ ആഢംബര ഫാഷന്‍ ബ്രാന്‍ഡ് ആണ് അര്‍മാനി. 1975 ല്‍ ആരംഭിച്ച അര്‍മാനി ഫാഷന്‍ ബ്രാന്‍ഡ് മിനിമലിസ്റ്റ് ഡിസൈനുകളുടെ ആഗോള ബ്രാന്‍ഡായി മാറുകയായിരുന്നു. പ്രതിവര്‍ഷം എകദേശം 2.3 ബില്യണ്‍ യൂറോ വിറ്റുവരവുള്ള കമ്പനിയായി അര്‍മാനി വളരുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
ലോകപ്രശസ്ത ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories