24 വർഷം പ്രധാനമന്ത്രി കസേരയിൽ
രണ്ട് ടേമുകളിലായി 24 വർഷം മലേഷ്യയുടെ പ്രധാനമന്ത്രിയുടെ പ്രധാനമന്ത്രിയായി മഹാതിർ. നൂറാം വയസിലും അദ്ദേഹം സജീവമാണെന്നും അദ്ദേഹത്തിന്റെ ചുറുചുറുക്കുള്ള പ്രവർത്തനങ്ങൾ നമ്മളിൽ പലരെയും ലജ്ജിപ്പിക്കുമെന്നും മുൻ യുവജനമന്ത്രി സയ്യിദ് സാദിഖ് അബ്ദുൾ റഹ്മാൻ പറഞ്ഞു. "അദ്ദേഹം ഇപ്പോഴും വായിക്കുന്നു, എഴുതുന്നു, വ്യായാമം ചെയ്യുന്നു, വ്യക്തതയോടെ സംസാരിക്കുന്നു - മനസ്സും ശരീരവും മൂർച്ചയുള്ളതായിരിക്കുമ്പോൾ പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്നതിന്റെ തെളിവാണ്" സയ്യിദ് സാദിഖ് ദിസ് വീക്ക് ഇൻ ഏഷ്യയോട് പറഞ്ഞു.
advertisement
ശരീരത്തിനെയും മനസിനെയും സ്വയം തിരക്കിലാക്കുക എന്നതാണ് ആയുർദൈർഘ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മഹാതിറിന്റെ ഉത്തരം. ഒപ്പം പരിശീലനം ലഭിച്ച ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ച് ഭക്ഷണം ക്രമീകരിക്കുക എന്നതും. കഴിഞ്ഞ 40 വർഷത്തിലേറെയായി 62 കിലോ ഭാരം നിലനിർത്താൻ കഴിഞ്ഞതിനും ഡോക്ടർക്കാണ് അദ്ദേഹം ക്രെഡിറ്റ് നൽകുന്നത്.
ശ്രദ്ധേയനായ രാഷ്ട്രതന്ത്രജ്ഞൻ
മഹാതിറിന്റെ 'കൊച്ചുമകൻ' എന്ന് വിളിക്കപ്പെടുന്ന സയ്യിദ് സാദിഖ്, 2018 ൽ മന്ത്രിസഭയിൽ ചേരുമ്പോൾ 26 വയസ്സ് മാത്രമേ ഉണ്ടായിരുന്നു പ്രായം. ഇത് ദേശീയ രാഷ്ട്രീയത്തിൽ യുവാക്കളുടെ പങ്കാളിത്തത്തോടുള്ള മുതിർന്ന നേതാവിന്റെ തുറന്ന മനസ്സിനെ സൂചിപ്പിക്കുന്നു. വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആയി കുറയ്ക്കുന്നതിലേക്കും നയിച്ചത് ഈ കാഴ്ചപ്പാടാണ്.
"നിങ്ങൾക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടാകാം, പക്ഷേ അദ്ദേഹം മലേഷ്യയിലെ ഏറ്റവും ശ്രദ്ധേയനും അംഗീകരിക്കപ്പെട്ടതുമായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായി തുടരുന്നു എന്നത് ആർക്കും നിഷേധിക്കാനാവില്ല" സയ്യിദ് സാദിഖ് പറഞ്ഞു.
മഹാതിറിന്റെ രാഷ്ട്രീയ സ്വാധീനം കുറഞ്ഞുവെങ്കിലും 2022 ലെ തിരഞ്ഞെടുപ്പിൽ തന്റെ സീറ്റ് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെങ്കിലും സ്വന്തം പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞുവെങ്കിലും അദ്ദേഹം ഇപ്പോഴും മലേഷ്യൻ രാഷ്ട്രീയത്തിൽ ഒരു ശക്തിയായി തുടരുകയാണ്. കഴിഞ്ഞ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട പുതിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ മഹാതിർ വിമർശിച്ചിരുന്നു.
പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്നുമാറി ശാന്തമായ ഏകാന്തതയിൽ വിരമിച്ച അബ്ദുള്ള അഹമ്മദ് ബദാവിയെ പിന്തുടരണമെന്ന് പലരും മഹാതിറിനോട് ഉപദേശിക്കാറുണ്ടെങ്കിലും പ്രതികരിക്കേണ്ട സമയത്ത് അത് ചെയ്യേണ്ടത് തന്റെ കടമയാണെന്ന് മഹാതിർ വിശ്വസിക്കുന്നു.
കേരള ബന്ധം
മഹാതിറിന്‍റെ പിതാവിന്റെ കുടുംബത്തിന് കേരളവുമായി ബന്ധമുണ്ട്. നിശ്ചയദാർഢ്യത്തിന്‍റെയും കരുത്തിന്‍റെയും പ്രതീകമായിരുന്ന മഹാതിറിന് ഈ ഗുണങ്ങളെല്ലാം ലഭിച്ചത് മുഹമ്മദ് ഇസ്ക്കന്ദർ കുട്ടി എന്ന മലയക്കാരെങ്കിലും അടക്കം പറയും. മലേഷ്യക്കാർ ഇദ്ദേഹത്തേടെ സ്നേഹത്തോടെ മാസ്റ്റർ മുഹമ്മദ് എന്നാണ് വിളിച്ചിരുന്നത്. ഗവൺമെന്‍റ് ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകനായിരുന്നു അദ്ദേഹം. എന്നാൽ കേരളത്തിൽ എവിടെ നിന്നാണ് ഇസ്ക്കന്ദർ കുട്ടി മലേഷ്യയിലേക്ക് കുടിയേറിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മഹാതിറിന്റെ മാതാവ് തായ് വംശജയാണ്.
അതേ സമയം, മഹാതിർ മുഹമ്മദിന്‍റെ പിതാവല്ല, പിതാമഹനാണ് കേരളത്തിൽ നിന്ന് കുടിയേറിയത് എന്ന് മഹാതിറിന്‍റെ മകൾ മറിന മഹാതിർ പറഞ്ഞിരുന്നു. ഏറ്റവുമധികം കാലം ഔദ്യോഗിക പദവി വഹിച്ച പ്രധാനമന്ത്രി എന്ന റെക്കോഡും 1981 മുതൽ 2003 വരെയും 2018 മുതൽ 2020 വരെയും പ്രധാനമന്ത്രിയായിരുന്ന മഹാതിർ മുഹമ്മദിന്‍റെ പേരിലാണ് കുറിക്കപ്പെട്ടിട്ടുള്ളത്.
മുൻപ് മഹാതിർ മലായ്ക്കാരനല്ലെന്ന വിമർശനം വന്നപ്പോൾ മാനനഷ്ടകേസുമായി അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. “എന്റെ പേര് മഹാതിർ മുഹമ്മദ് എന്നാണ്, ജനനം മുതൽ ഞാൻ ഒരു മലായ് മുസ്ലീമാണ്, എന്റെ തിരിച്ചറിയൽ കാർഡിൽ (ഐസി), പഴയതും പുതിയതുമായ ജനന സർട്ടിഫിക്കറ്റുകളിൽ നിന്ന് ഇത് വ്യക്തമാണ്. എന്റെ അച്ഛൻ പെനാങ്ങിൽ നിന്നുള്ളയാളായിരുന്നു, ഒരു മലായ് വംശജനായിരുന്നു, എന്റെ പൂർവ്വികർ ദക്ഷിണേന്ത്യയിലെ കേരളത്തില്‍ നിന്നുള്ളവരാണ്'- അദ്ദേഹം പറഞ്ഞു.