TRENDING:

കാമുകിയെ ഒാൺലൈനിൽ വിൽപ്പനക്ക് വെച്ച് കാമുകൻ; 68 ലക്ഷം വരെ വില പറഞ്ഞ് ആവശ്യക്കാർ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലണ്ടൻ: ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇപ്പോൾ ഒാൺലൈനിൽ ലഭ്യമാണ്. നിത്യോപയോഗ സാധനങ്ങൾ, തുണിത്തരങ്ങൾ മുതൽ ഭക്ഷണ സാധനങ്ങൾ വരെ വാങ്ങാൻ പലരും ഇന്ന് ഒാൺലൈൻ സംവിധനങ്ങൾ പ്രയോജനപ്പെടുത്താറുമുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു വിൽപ്പനക്കാണ് പ്രമുഖ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മാ​യ ഇ-ബേ സാക്ഷ്യം വഹിച്ചത്. ബ്രി​ട്ടീ​ഷു​കാ​ര​നാ​യ ഡെയില്‍ ലീക്ക്സ് എന്ന യുവാവ് വിൽപ്പനക്ക് വെച്ചത് തന്റെ സ്വന്തം കാമുകിയെയാണ്. ‘വി​ൽ​ക്കാ​നു​ണ്ട്’ എ​ന്ന അ​ടി​ക്കു​റിപ്പോ​ടെ കാ​മു​കി​യു​ടെ പ​ടം സ​ഹി​തം ഇ-ബേ​യി​ൽ പ​ര​സ്യം ന​ൽ​കുകയായിരുന്നു.
advertisement

ഓട്ടോയുടെ വലുപ്പവും കാറിന്‍റെ സൗകര്യങ്ങളുമായി ക്യൂട്ട് കേരളത്തിൽ

പോസ്റ്റിട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ-ബേ ഉ​പ​യോ​ക്താ​ക്ക​ൾ ഈ ​കാ​മു​കി​ക്ക് വി​ല​യി​ട്ടു തു​ട​ങ്ങുകയും ചെയ്തു. വില പറഞ്ഞ് അവസാനം 68 ലക്ഷം രുപ വരെ എത്തി. എന്നാൽ വെ​ബ്സൈ​റ്റി​ന്‍റെ ന​യ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​ അധികൃതർ തന്നെ അപ്പോഴേക്കും പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാൽ വെറുതെ ഒരു തമാശക്കാണ് പരസ്യം നൽകിയതെന്നാണ് കാമുകനായ ഡെയില്‍ ലീക്ക്സിന്റെ വിശദീകരണം. മാത്രമല്ല താ​ൻ ന​ൽ​കി​യ പ​ര​സ്യം വെ​റും ത​മാ​ശ​യാ​യി മാ​ത്രമേ കാ​മു​കി ക​രു​തി​യി​ട്ടു​ള്ളൂവെന്നും അ​തി​ൽ കാമുകി കെല്ലി ഗ്രീവ്സിന് വിഷമമി​ല്ലെ​ന്നും കാമുകന്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
കാമുകിയെ ഒാൺലൈനിൽ വിൽപ്പനക്ക് വെച്ച് കാമുകൻ; 68 ലക്ഷം വരെ വില പറഞ്ഞ് ആവശ്യക്കാർ