ഓട്ടോയുടെ വലുപ്പവും കാറിന്‍റെ സൗകര്യങ്ങളുമായി ക്യൂട്ട് കേരളത്തിൽ
Last Updated:
കോഴിക്കോട്: ക്വാഡ്രിസൈക്കിള്‍ വിഭാഗത്തില്‍ പെടുന്ന വാഹനമായ ബജാജ് ക്യൂട്ട് കേരളത്തിലെത്തി. ഓട്ടോയുടെ വലുപ്പവും കാറിന്റെ സൗകര്യങ്ങളുമാണ് വാഹനത്തിന്റെ പ്രത്യേകത. കാഴ്ചയിൽ കുഞ്ഞൻ കാറാണെന്ന് തോന്നിക്കുമെങ്കിലും കാറിന്‍റെ വിഭാഗത്തിലല്ല ക്യൂട്ടിന്‍റെ സ്ഥാനം. വാണിജ്യവാഹനങ്ങള്‍ക്കിടയില്‍ പുതിയ വിഭാഗം സൃഷ്ടിച്ചാണ് ക്യൂട്ട് നിരത്തുകളിലെത്തുന്നത്. കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മാത്രമാണ് ബജാജ് ക്യൂട്ട് വിൽക്കാൻ അനുമതി നൽകിയിട്ടുള്ളത്. രണ്ടര ലക്ഷം രൂപയാണ് ബജാജ് ക്യൂട്ടിന്റെ ഷോറൂം വില. കോഴിക്കോട് ജില്ലയില്‍ ഫറൂഖ് ചുങ്കത്തെ എം കെ മോട്ടോഴ്‌സാണ് ക്യൂട്ടിന്റെ വിതരണക്കാര്‍.
216.6 സിസി ഒറ്റ സിലിണ്ടര്‍ ഡിടിഎസ്ഐ പെട്രോള്‍ എഞ്ചിനുള്ള ക്യൂട്ടിന് 25-35 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. 13 ബിഎച്ച്പി കരുത്തും 19.6 എൻഎം ടോർക്കുമുള്ള എഞ്ചിനാണ് ക്യൂട്ടിൽ ഘടിപ്പിച്ചിട്ടുള്ളത്. ബജാജ് ക്യൂട്ടിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ 70 കിലോമീറ്ററായിരിക്കും. അഞ്ചു സ്പീഡുള്ള മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തിനുള്ളത്. നാലുപേർക്ക് സുഖമായി യാത്ര ചെയ്യാനാകുന്നവിധമാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
advertisement
ഇന്ത്യൻ വിപണിയിൽ ബജാജിന്‍റെ ഉൽപന്നമായ ഓട്ടോറിക്ഷകൾക്ക് മികച്ച ജനപ്രീതിയാണുള്ളത്. എന്നാൽ ക്യൂട്ട് വരുന്നതോടെ ഓട്ടോറിക്ഷകൾ പിൻവലിക്കാൻ ബജാജ് ആഗ്രഹിക്കുന്നില്ല. ക്യൂട്ടിനൊപ്പം വാണിജ്യവിപണിയിൽ ഓട്ടോറിക്ഷയെയും നിലനിർത്തുമെന്നാണ് ബജാജ് വിശദീകരിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 12, 2018 4:02 PM IST


