131,674 വോട്ടുകൾ നേടിയാണ് മാർക്ക് കാർണി നേതൃത്വ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഏകദേശം 85.9 ശതമാനം വോട്ടുകൾ. അദ്ദേഹത്തിന്റെ എതിരാളികളായ ക്രിസ്റ്റിയ ഫ്രീലാൻഡ് 11,134 വോട്ടുകളും കരീന ഗൗൾഡ് 4,785 വോട്ടുകളും ഫ്രാങ്ക് ബെയ്‌ലിസ് 4,038 വോട്ടുകളും നേടി.
മകൾ ക്ലിയോ കാർണിയാണ് ലിബറൽ പാർട്ടി കൺവെൻഷനിൽ പ്രസംഗിക്കുന്നായി 59 കാരനായ മാർക്ക് കാർണിയെ വേദിയിലേക്ക് പരിചയപ്പെടുത്തിയത്. കാനഡ ശക്തമാണെന്ന് പഞ്ഞുകൊണ്ട് തുടങ്ങിയ കാർണി ട്രംപിന്റെ താരിഫ് ഭീഷണികൾക്കെതിരെ കാനഡ പോരാടുമെന്ന മുന്നറിയിപ്പും നൽകി. നിലവിലെ സാഹചര്യത്തിൽ കാനഡക്കാർ കാനഡയ്ക്കുവേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും ലിബറൽ പാർട്ടി ശക്തവും ഐക്യത്തോടെയും തുടരുകയും മെച്ചപ്പെട്ട ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ പോരാടുമെന്നും കാർണി പറഞ്ഞു. ശക്തമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പുതിയ പദ്ധതി തന്റെ സർക്കാർ നടപ്പിലാക്കുമെന്നും കാർണി പറഞ്ഞു.
advertisement