TRENDING:

ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം: ഡൽഹിയിൽ പങ്കെടുക്കുന്ന ലോക നേതാക്കൾ

Last Updated:

യുക്രെയ്ൻ യുദ്ധം, കാലാവസ്ഥ, ആഗോള ഭരണ സംവിധാനം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചാ വിഷയമാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
18-ാമത് G20 ഉച്ചകോടിക്ക് ഇന്ന് (സെപ്റ്റംബര്‍ 9 ശനിയാഴ്ച ) തുടക്കമാകും. അടുത്ത രണ്ട് ദിവസം നീളുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി നിരവധി ലോക നേതാക്കള്‍ പങ്കെടുക്കും. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് യോഗം ചേരുന്നത്.
ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിന്റെ ദൃശ്യം (ANI/PIB)
ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിന്റെ ദൃശ്യം (ANI/PIB)
advertisement

ജി 20 ഉച്ചകോടിക്കായി ദേശീയ തലസ്ഥാനം മോടിപിടിപ്പിക്കുകയും ഭാഗികമായി ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. യുക്രെയ്ൻ യുദ്ധം, കാലാവസ്ഥ, ആഗോള ഭരണ സംവിധാനം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചാ വിഷയമാകും. എന്നാല്‍ ഈ വിഷയങ്ങളിലുള്ള, നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങള്‍ വാക്ക് തര്‍ക്കത്തിന് ഇടയായേക്കാമെന്നും പൊതുജനവിശ്വാസത്തിന് കോട്ടം വരുത്തുമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജി 20 ഉച്ചകോടി ആരംഭിക്കുന്നതിന് മുമ്പുതന്നെ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു, ഷി ജിന്‍പിംഗിന് പകരം പ്രധാനമന്ത്രി ലീ ക്വിയാംഗാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഷി ജിന്‍പിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കാത്തതിന് ഔദ്യോഗിക കാരണങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല, എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ജി20 ഉച്ചകോടിയില്‍ പങ്കെടുക്കില്ല.

advertisement

ജി 20 ഉച്ചകോടി, മനുഷ്യത്വ കേന്ദ്രീകൃതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനത്തിന് ഒരു പുതിയ പാത രൂപപ്പെടുത്തുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2023 ജി20 ഉച്ചകോടിയുടെ വിശദമായ ഷെഡ്യൂള്‍ അറിയാം:

ഒന്നാം ദിവസം (സെപ്റ്റംബര്‍ 9)

രാവിലെ 9:30 മുതല്‍ 10:30 വരെ: ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തില്‍ നേതാക്കളും പ്രതിനിധികളഉം എത്തും. തുടര്‍ന്ന് ട്രീ ഓഫ് ലൈഫ് ഫോയറില്‍ ലോകനേതാക്കള്‍ പ്രധാനമന്ത്രിയോടൊപ്പം നിന്ന് വെല്‍ക്കം ഫോട്ടോ എടുക്കും. തുടര്‍ന്ന്, നേതാക്കളും പ്രതിനിധി സംഘവും ഭാരത് മണ്ഡപത്തിലെ ലെവല്‍ 2 ലെ ലീഡേഴ്സ് ലോഞ്ചില്‍ ഒത്തുകൂടും.

advertisement

രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ: ആദ്യ സെഷന്‍, ‘വണ്‍ എര്‍ത്ത്’, ഭാരത് മണ്ഡപത്തിലെ ഉച്ചകോടി ഹാളില്‍ നടക്കും, തുടര്‍ന്ന് ഉച്ചഭക്ഷണം.

1:30 മുതല്‍ 3:30 വരെ: വിവിധ ഉഭയകക്ഷി യോഗങ്ങള്‍ നടക്കും.

ഉച്ചകഴിഞ്ഞ് 3:30 മുതല്‍ 4:45 വരെ: രണ്ടാമത്തെ സെഷന്‍, ‘ഒരു കുടുംബം,’ ഉച്ചകോടി വേദിയില്‍ നടക്കും, അതിനുശേഷം നേതാക്കള്‍ അവരുടെ ഹോട്ടലുകളിലേക്ക് മടങ്ങും.

വൈകുന്നേരം 7 മുതല്‍ 8 വരെ: അത്താഴവിരുന്നിനായി ലോകനേതാക്കള്‍ എത്തും, വെല്‍ക്കം ഫോട്ടോയും എടുക്കും.

advertisement

രാത്രി 8 മുതല്‍ 9 വരെ: അത്താഴ സമയം

രാത്രി 9 മുതല്‍ 9:45 വരെ: നേതാക്കളും പ്രതിനിധി സംഘത്തലവന്മാരും ഭാരത് മണ്ഡപത്തിലെ ലീഡേഴ്സ് ലോഞ്ചില്‍ ഒത്തുകൂടും.

രണ്ടാം ദിവസം (സെപ്റ്റംബര്‍ 10)

രാവിലെ 8:15 മുതല്‍ രാവിലെ 9 വരെ: നേതാക്കളും പ്രതിനിധി സംഘത്തലവന്മാരും വ്യക്തിഗത മോട്ടോര്‍ കേഡുകളില്‍ രാജ്ഘട്ടിലേക്ക് എത്തും, രാജ്ഘട്ടിലെ ലീഡേഴ്സ് ലോഞ്ചിനുള്ളിലെ സമാധാന കരാറില്‍ ( peace wall ) ഒപ്പിടല്‍.

രാവിലെ 9 മുതല്‍ 9:20 വരെ: ലോക നേതാക്കന്മാര്‍ മഹാത്മാഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിക്കും, തുടര്‍ന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഭക്തിഗാനങ്ങൾ ഉൾക്കൊള്ളിച്ചുള്ളതത്സമയ പ്രകടനം ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് നേതാക്കളും പ്രതിനിധി സംഘത്തലവന്‍മാരും ഭാരത് മണ്ഡപത്തിലെ ലീഡേഴ്സ് ലോഞ്ചിലേക്ക് മാറും.

advertisement

രാവിലെ 9:40 മുതല്‍ 10:15 വരെ: ഭാരതമണ്ഡപത്തില്‍ നേതാക്കളുടെയും പ്രതിനിധി സംഘത്തലവന്മാരുടെയും വരവ്.

രാവിലെ 10:15 മുതല്‍ 10:30 വരെ: ഭാരത് മണ്ഡപം സൗത്ത് പ്ലാസയില്‍ വൃക്ഷത്തൈ നടല്‍ ചടങ്ങ്.

രാവിലെ 10:30 മുതല്‍ 12:30 വരെ: ഉച്ചകോടിയുടെ മൂന്നാം സെഷന്‍, ‘വണ്‍ ഫ്യൂച്ചര്‍’, നടക്കും

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് ആരൊക്കെ?

അമേരിക്കന്‍ പ്രസിഡന്റ് – ജോ ബൈഡന്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി – ഋഷി സുനക്

ജപ്പാന്‍ പ്രധാനമന്ത്രി – ഫ്യൂമിയോ കിഷിദ

കാനഡ പ്രധാനമന്ത്രി -ജസ്റ്റിന്‍ ട്രൂഡോ

ഫ്രാന്‍സ് പ്രസിഡന്റ് – ഇമ്മാനുവല്‍ മാക്രോണ്‍

ഓസ്ട്രേലിയ പ്രധാനമന്ത്രി – ആന്റണി അല്‍ബനീസ്

ജര്‍മന്‍ ചാന്‍സലര്‍ – ഒലാഫ് ഷോള്‍സ്

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് – യൂന്‍ സുക് യോള്‍

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് – സിറില്‍ റമഫോസ

തുര്‍ക്കി പ്രസിഡന്റ് – റജബ് ത്വയ്യിബ് എര്‍ദോഗന്‍

പങ്കെടുക്കാത്ത ലോകനേതാക്കള്‍:

ചൈനീസ് പ്രസിഡന്റ് – ഷി ജിന്‍പിംഗ്

റഷ്യന്‍ പ്രസിഡന്റ് – വ്‌ലാഡിമിര്‍ പുടിന്‍

സ്പാനിഷ് പ്രധാനമന്ത്രി – പെഡ്രോ സാഞ്ചസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മെക്സിക്കന്‍ പ്രസിഡന്റ് – ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍

മലയാളം വാർത്തകൾ/ വാർത്ത/World/
ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം: ഡൽഹിയിൽ പങ്കെടുക്കുന്ന ലോക നേതാക്കൾ
Open in App
Home
Video
Impact Shorts
Web Stories