TRENDING:

കാന്‍സറിനോട് പോരാടി മിയ ലവ് വിടവാങ്ങി; റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലെത്തിയ ആദ്യ ആഫ്രിക്കന്‍ വംശജ

Last Updated:

മസ്തിഷ്‌കാര്‍ബുദത്തെ തുടര്‍ന്നാണ് മിയ ലവിന്റെ അന്ത്യം. മിയ മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നില്ലെന്ന് അവരുടെ മകള്‍ അടുത്തിടെ അറിയിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യൂട്ടായില്‍ നിന്നുള്ള മുന്‍ യുഎസ് കോണ്‍ഗ്രസ് അംഗം മിയ ലവ് (49) അന്തരിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലെത്തിയ ആദ്യ ആഫ്രിക്കന്‍ വംശജയാണ് അവര്‍. മിയയുടെ കുടുംബം ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് അവര്‍ മിയയുടെ മരണവാര്‍ത്ത അറിയിച്ചത്.
മിയ ലവ്
മിയ ലവ്
advertisement

"മിയ ഞങ്ങളുടെ ജീവിതത്തില്‍ ആഴമായ സ്വാധീനമാണ് ചെലുത്തിയത്. നന്ദിയുള്ള ഹൃദയങ്ങളോടെ അവര്‍ സമാധാനത്തോടെ വിടവാങ്ങിയെന്ന കാര്യം നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മരണസമയത്ത് കുടുംബാംഗങ്ങള്‍ എല്ലാവരും മിയയോടൊപ്പം ഉണ്ടായിരുന്നു. ജീവിതത്തിലെ ആഘോഷത്തിനും സന്തോഷകരവുമായ ഓര്‍മകള്‍ക്കിടയില്‍ നിശബ്ദമായി മിയ മരണത്തിന്റെ ചങ്ങലകള്‍ അഴിച്ചു മാറ്റി. മരണത്തില്‍ അനുശോചനവും പ്രാര്‍ത്ഥനകളും അറിയിച്ചവരോട് നന്ദി അറിയിക്കുന്നു," കുടുംബം പങ്കുവെച്ച അനുശോചന കുറിപ്പില്‍ പറയുന്നു.

മസ്തിഷ്‌കാര്‍ബുദത്തെ തുടര്‍ന്നാണ് മിയ ലവിന്റെ അന്ത്യം. മിയ മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നില്ലെന്ന് അവരുടെ മകള്‍ അടുത്തിടെ അറിയിച്ചിരുന്നു.

advertisement

ആരാണ് മിയ ലവ്?

ഹെയ്തിയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ് മിയ ലവിന്റെ മാതാപിതാക്കള്‍. 2003ലാണ് മിയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. സാള്‍ട്ട് ലേക്ക് സിറ്റിയില്‍നിന്ന് ഏകദേശം 30 മൈല്‍ തെക്കായി സ്ഥിതി ചെയ്യുന്ന സാരറ്റോഗ സ്പ്രിംഗ്‌സ് സിറ്റി കൗണ്‍സിലില്‍ അവര്‍ അംഗമായി. വൈകാതെ അവര്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

2012ലാണ് യുഎസ് കോണ്‍ഗ്രസിലേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ആദ്യമായി മത്സരിച്ചത്. എന്നാല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജിം മാതിയേസണിനോട് തലനാരിഴയ്ക്ക് പരാജയപ്പെട്ടു. 2014ല്‍ അവര്‍ വീണ്ടും മത്സരിച്ചു. 7500 വോട്ടുകള്‍ക്ക് ഡൗഗ് ഓവന്‍സിനെ പരാജയപ്പെടുത്തി.

advertisement

കറുത്തവര്‍ഗക്കാരിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മോര്‍മന്‍ സ്ത്രീയുമായ തനിക്ക് കോണ്‍ഗ്രസ് സീറ്റ് ലഭിക്കുമോ എന്ന് സംശയിച്ചവര്‍ക്ക് തന്റെ വിജയം വെല്ലുവിളി തീര്‍ത്തതായി അവര്‍ പറഞ്ഞിരുന്നു.

ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് അകലം പാലിച്ച മിയ 2018ല്‍ ട്രംപിന്റെ കുടിയേറ്റ, വ്യാപാര നയങ്ങളെ തള്ളിപ്പറഞ്ഞിരുന്നു. മുന്‍ സാള്‍ട്ട് ലേക്ക് സിറ്റി മേയറായയ ഡെമോക്രാറ്റ് ബെന്‍ മക്ആഡംസിനോട് 700ല്‍ താഴെ വോട്ടുകള്‍ക്ക് അവര്‍ പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് ലൗവിനെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

advertisement

Summary: Mia Love, the first Black Republican woman, elected to Congress dies of cancer aged 49

മലയാളം വാർത്തകൾ/ വാർത്ത/World/
കാന്‍സറിനോട് പോരാടി മിയ ലവ് വിടവാങ്ങി; റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലെത്തിയ ആദ്യ ആഫ്രിക്കന്‍ വംശജ
Open in App
Home
Video
Impact Shorts
Web Stories