TRENDING:

Breaking | ഓങ് സാങ് സൂചി അറസ്റ്റിൽ; മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക്

Last Updated:

നവംബറിലെ തിരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സൈന്യം. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യാങ്കൂൺ (മ്യാൻമർ): മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക്. മ്യാൻമർ‌ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി (75) യും പ്രസിഡന്റ് വിന്‍ വിൻ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കി. രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉൾപ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു. നവംബറിലെ തിരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സൈന്യം.
advertisement

സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി) പാർട്ടി എളുപ്പത്തിൽ വിജയിച്ച വോട്ടെടുപ്പിലെ ക്രമക്കേടുകൾ പരിഹരിക്കണമെന്ന് സൈന്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് വിൻ മൈന്റിനൊപ്പം സൂചിയെയും നയ്പിഡാവിൽ തടങ്കലിലാക്കിയതായി എൻ‌എൽ‌ഡിയുടെ വക്താവ് മയോ ന്യുന്ത് പറഞ്ഞു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ നാളെ അധികാരമേൽക്കാനിരിക്കെയാണ് പട്ടാളം ഭരണ നിയന്ത്രണം പിടിച്ചെടുത്തത്. നവംബറിലെ തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാർട്ടി ആരോപിച്ചിരുന്നു. മ്യാൻമർ ദേശീയ നേതാവ് ഓങ് സാൻ സൂചിയെ അധികാരത്തിൽ നിന്നകറ്റി നിർത്തി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നൽകുന്ന രീതിയിലാണ് മ്യാൻമറിന്റെ നിലവിലെ ഭരണഘടനയുള്ളത്. ജനാധിപത്യ ഫെഡറൽ രാഷ്ട്രത്തിനു രൂപം നൽകുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുമെന്നു പ്രസിഡന്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 1988ൽ ജനാധിപത്യ പ്രക്ഷോഭത്തിൽ പട്ടാള ഭരണകൂടത്തിനെതിരെ സൂചിക്കൊപ്പം നിന്നു പോരാടി തടവിലായ നേതാവാണു വിൻ മിൻഡ്.

advertisement

മ്യാന്‍മറില്‍ പട്ടാളം തടങ്കലിലാക്കിയ ഓങ്​ സാന്‍ സൂചിയുള്‍പ്പടെയുള്ളവരെ ഉടന്‍ വിട്ടയക്കണമെന്ന്​ അമേരിക്ക ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും യു.എസ്​ മ്യാന്‍മര്‍ സൈന്യത്തിന്​ മുന്നറിയിപ്പ്​ നല്‍കി. തെരഞ്ഞെടുപ്പ്​ ഫലത്തെ അട്ടിമറിക്കാനുള്ള ഒരു നീക്കത്തെയും അമേരിക്ക പിന്തുണക്കില്ല. മ്യാന്‍മറിന്‍റെ ജനാധിപത്യപരമായ മാറ്റമാണ്​ യു.എസ്​ ആഗ്രഹിക്കുന്നതെന്ന്​ വൈറ്റ്​ ഹൗസ്​ വക്​താവ്​ ജെന്‍ പാകി പറഞ്ഞു. കഴിഞ്ഞ കുറേ ആഴ്​ചകളായി സൂചിയും സൈന്യവും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ട്​. ഇതിന്​ പിന്നാലെയാണ്​ രാജ്യത്ത്​ സൈനിക അട്ടിമറിക്ക്​ കളമൊരുങ്ങിയത്​.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

83 ശതമാനം സീറ്റുകള്‍ നേടിയ തെരഞ്ഞെടുപ്പ് വിജയം പട്ടാളം അംഗീകരിച്ചിരുന്നില്ല. പട്ടാളത്തിന്റെ നിര്‍ദ്ദേശം മറികടന്ന് ഇന്ന് പാര്‍ലമെന്‍റ് സമ്മേളനം ചേരാനിരിക്കെയാണ് ഇന്ന് പട്ടാള അട്ടിമറി നടന്നത്.

മലയാളം വാർത്തകൾ/ വാർത്ത/World/
Breaking | ഓങ് സാങ് സൂചി അറസ്റ്റിൽ; മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക്
Open in App
Home
Video
Impact Shorts
Web Stories